മേപ്പാടി: ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് ചൂരൽമലയിലെ വയോജന-വികലാംഗ മന്ദിരം പണി പൂർത്തീകരിച്ച് ഒമ്പതു വർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചില്ല. കെട്ടിടം തുറക്കുന്നത് വാർഡ് ഗ്രാമസഭ യോഗം ചേരാൻ മാത്രമാണ്. പട്ടികജാതി വികസന പദ്ധതിയിൽ നിന്ന് 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചൂരൽമലയിൽ രണ്ടര ഏക്കർ സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചത്. 2014 മേയ് മൂന്നിന് ഉദ്ഘാടനം ചെയ്തിട്ടും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കോ ഭിന്നശേഷിക്കാർക്കോ പ്രയോജനം ലഭിച്ചിട്ടില്ല.
ജില്ല പഞ്ചായത്തിന് കീഴിൽ വരുന്നതാണ് സ്ഥാപനം. സ്ഥാപനം പ്രവർത്തിക്കണമെങ്കിൽ 20 ലക്ഷം രൂപയെങ്കിലും അതിന് ചെലവ് കണക്കാക്കുന്നു. ഗ്രാമപഞ്ചായത്തിൽ അതിനുള്ള ഫണ്ടില്ല. സർക്കാർ േപ്രാജക്ട് തയാറാക്കി ഫണ്ട് അനുവദിച്ചാൽ മാത്രമേ സ്ഥാപനം പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നു. ആവശ്യമായ പ്രോജക്ട് തയാറാക്കി ഫണ്ട് അനുവദിച്ച് സ്ഥാപനം പ്രവർത്തനക്ഷമമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.