മേപ്പാടി: കൽപറ്റ ബ്ലോക്ക് തൃക്കൈപ്പറ്റ ഡിവിഷനിലേക്ക് ഗ്രൂപ്പിെൻറ പേരിൽ മുകളിൽ നിന്നടിച്ചേൽപിച്ച സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഐകകണ്ഠ്യേനയാണ് പാർട്ടി കൽപറ്റ ബ്ലോക്ക് ജനറൽ സെക്രട്ടറി എ. രാംകുമാറിനെ ഡിവിഷനിലേക്ക് നിർദേശിച്ചത്. അതനുസരിച്ച് രാംകുമാർ പത്രിക സമർപ്പിച്ചു.
എന്നാൽ, ഗ്രൂപ്പിെൻറ പേരിൽ ഡി.സി.സി നേതൃത്വം മറ്റൊരു സ്ഥാനാർഥിയെ മുകളിൽനിന്ന് അടിച്ചേൽപിച്ചിരിക്കുകയാണ്. നേതൃത്വത്തിെൻറ നടപടി പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിനിടയാക്കിയെന്നും മണ്ഡലം നേതൃത്വം പറയുന്നു. മുട്ടിൽ പഞ്ചായത്തിലെ 10, 12 വാർഡുകളും മേപ്പാടി പഞ്ചായത്തിലെ 1, 2, 3, 4, 21, 22 വാർഡുകളും ഉൾപ്പെട്ടതാണ് തൃക്കൈപ്പറ്റ ഡിവിഷൻ. കഴിഞ്ഞ തവണ ഇത് പട്ടികവർഗ വനിത സംവരണ ഡിവിഷനായിരുന്നു.
യു.ഡി.എഫിന് ജയസാധ്യതയുള്ള ഡിവിഷനിൽ കഴിഞ്ഞ തവണ ഗ്രൂപ്പി െൻറ പേരിൽ കോട്ടത്തറയിൽ നിന്നുള്ള സ്ഥാനാർഥിയെയാണ് മത്സരിപ്പിച്ചത്. അവർ 46 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർഥിയോട് പരാജയപ്പെട്ടു.
ഗ്രൂപ്പി െൻറ പേരിൽ നേതൃത്വം ഡിവിഷൻ നഷ്ടപ്പെടുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഇത്തവണയും ഗ്രൂപ്പി െൻറ പേരിൽ സ്ഥാനാർഥിയെ നിർത്താനുള്ള നടപടി അംഗീകരിക്കില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബി. സുരേഷ് ബാബു, ബ്ലോക്ക് ജനറൽ സെക്രട്ടറി എ. രാംകുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.