കൽപറ്റ: കാതടപ്പിക്കുന്ന സംഗീതവും ചെവി തുളഞ്ഞുകയറുന്ന എയർ േഹാണുെമാക്കെയായി ബസിലെ യാത്ര ബുദ്ധിമുട്ടായി തോന്നുന്നുേണ്ടാ? നിങ്ങൾക്ക് കയറേണ്ട ബസ് സമയക്രമം പാലിക്കാതെയും റൂട്ട് തെറ്റിച്ചും ഒാടുന്നുണ്ടോ? കൃത്യമായി ടിക്കറ്റ് ലഭിക്കാറില്ലേ?...മോട്ടോർ വാഹന വകുപ്പിന് പരാതി നൽകാം. വാഹനങ്ങളിലെ ശബ്ദ മലിനീകരണം ഉൾപ്പെടെ, നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ.
സ്വകാര്യ ബസുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്താൻ ജില്ല മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ പരിശോധന കര്‍ശനമാക്കും.
നിയമ ലംഘനങ്ങള്‍ക്ക് ഓരോന്നിനും 7500 രൂപ മുതല്‍ പിഴയീടാക്കല്‍, വാഹനത്തിെൻറ പെര്‍മിറ്റ് റദ്ദാക്കല്‍, ഡ്രൈവര്‍/ കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് റദ്ദ് ചെയ്യല്‍ തുടങ്ങിയ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം വാട്സ്ആപ് നമ്പറിലോ ഇ-മെയില്‍ ഐ.ഡി വഴിയോ പരാതി നല്‍കാം.
വാട്സ്ആപ് നമ്പർ: 9188961290
മെയിൽ ഐ.ഡി: rtoe12mvd@kerala.gov.in
ബംഗളൂരു: കർണാടകയിലെ സർക്കാർ ബസുകളിൽ മൊബൈൽ സ്പീക്കറിൽ ഉയർന്ന ശബ്ദത്തിൽ പാട്ടും വിഡിയോയും വെക്കുന്നത് ഹൈകോടതി വിലക്കി.
ബസിനുള്ളിൽ ശബ്ദ ശല്യമുണ്ടാകുന്നുവെന്ന് കാണിച്ച് നേരത്തെ ലഭിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ പാട്ടുകളും വീഡിയോകളും വെക്കുന്നത് നിയന്ത്രിക്കണമെന്നാണ് കോടതി നിർദേശം.
വിഷയം പരിഗണിച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടുവെക്കുന്നവരോട് സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്നും ബസ് ജീവനക്കാർക്ക് ആവശ്യപ്പെടാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജീവനക്കാർക്ക് യാത്രക്കാരനെ ബസിൽ നിന്ന് ഇറക്കിവിടാമെന്നും ഹൈകോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.