ബസിലെ പാട്ടും എയർ ഹോണും നിർത്തിക്കോളൂ...പിടി വീഴും
text_fieldsകൽപറ്റ: കാതടപ്പിക്കുന്ന സംഗീതവും ചെവി തുളഞ്ഞുകയറുന്ന എയർ േഹാണുെമാക്കെയായി ബസിലെ യാത്ര ബുദ്ധിമുട്ടായി തോന്നുന്നുേണ്ടാ? നിങ്ങൾക്ക് കയറേണ്ട ബസ് സമയക്രമം പാലിക്കാതെയും റൂട്ട് തെറ്റിച്ചും ഒാടുന്നുണ്ടോ? കൃത്യമായി ടിക്കറ്റ് ലഭിക്കാറില്ലേ?...മോട്ടോർ വാഹന വകുപ്പിന് പരാതി നൽകാം. വാഹനങ്ങളിലെ ശബ്ദ മലിനീകരണം ഉൾപ്പെടെ, നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ.
സ്വകാര്യ ബസുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്താൻ ജില്ല മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ നവംബര്‍ 15 മുതല്‍ പരിശോധന കര്‍ശനമാക്കും.
നിയമ ലംഘനങ്ങള്‍ക്ക് ഓരോന്നിനും 7500 രൂപ മുതല്‍ പിഴയീടാക്കല്‍, വാഹനത്തിെൻറ പെര്‍മിറ്റ് റദ്ദാക്കല്‍, ഡ്രൈവര്‍/ കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് റദ്ദ് ചെയ്യല്‍ തുടങ്ങിയ ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.
ഇവയൊന്നും പാടില്ല
- വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ്, എയര്‍ ഹോണ്‍, മ്യൂസിക് സിസ്റ്റം എന്നിവ ഘടിപ്പിക്കുക
- ട്രിപ്പ് മുടക്കം വരുത്തുക
- റൂട്ട് മാറി സര്‍വിസ് നടത്തുക
- സമയക്രമം പാലിക്കാതിരിക്കുക
- ഡ്രൈവര്‍ കാബിനില്‍ യാത്രികരെ അനുവദിക്കുക
- കൃത്യമായ ടിക്കറ്റ് നല്‍കാതിരിക്കുക
- വേഗപ്പൂട്ട് വിച്ഛേദിച്ച് സർവിസ് നടത്തുക
ഫോട്ടോ സഹിതം പരാതി നൽകാം
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ സഹിതം വാട്സ്ആപ് നമ്പറിലോ ഇ-മെയില്‍ ഐ.ഡി വഴിയോ പരാതി നല്‍കാം.
വാട്സ്ആപ് നമ്പർ: 9188961290
മെയിൽ ഐ.ഡി: rtoe12mvd@kerala.gov.in
കർണാടക ബസുകളിൽ മൊബൈലിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നവർ ജാഗ്രതൈ; ; കണ്ടക്ടർമാർ തൂക്കിയെടുത്ത് വെളിയിൽ കളയും
ബംഗളൂരു: കർണാടകയിലെ സർക്കാർ ബസുകളിൽ മൊബൈൽ സ്പീക്കറിൽ ഉയർന്ന ശബ്ദത്തിൽ പാട്ടും വിഡിയോയും വെക്കുന്നത് ഹൈകോടതി വിലക്കി.
ബസിനുള്ളിൽ ശബ്ദ ശല്യമുണ്ടാകുന്നുവെന്ന് കാണിച്ച് നേരത്തെ ലഭിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ പാട്ടുകളും വീഡിയോകളും വെക്കുന്നത് നിയന്ത്രിക്കണമെന്നാണ് കോടതി നിർദേശം.
വിഷയം പരിഗണിച്ച് ഉയർന്ന ശബ്ദത്തിൽ പാട്ടുവെക്കുന്നവരോട് സഹയാത്രികർക്ക് ശല്യമുണ്ടാക്കരുതെന്നും ബസ് ജീവനക്കാർക്ക് ആവശ്യപ്പെടാമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജീവനക്കാർക്ക് യാത്രക്കാരനെ ബസിൽ നിന്ന് ഇറക്കിവിടാമെന്നും ഹൈകോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.