അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം; അമ്മാനി രാജൻ ആളു സൂപ്പറാ

പനമരം: അനീതിക്കും അഴിമതിക്കുമെതിരെ ഒറ്റയാൾ പോരാട്ടമായി അമ്മാനി രാജൻ. പനമരം അമ്മാനിയിലെ രാജൻ കഴിഞ്ഞ 20 വർഷമായി അനീതിക്കെതിരെ ഒറ്റയാൾ പോരാട്ടം തുടരുകയാണ്​. ചുറ്റുവട്ടത്തെ അനീതികളും കൊള്ളരുതായ്മകളും കണ്ടി​െല്ലന്നു നടിക്കാൻ കഴിയില്ല. അത്​ ചോദ്യം ചെയ്​തേപറ്റൂ. അതുകൊണ്ട് തന്നെ രാജൻ പലർക്കും കണ്ണിലെ കരടാണ്​. അതുകൊണ്ടൊന്നും അ​േ​ദ്ദഹത്തിന്​ കുലുക്കമില്ല.

അമ്മാനി ഓർകോട്ടുമൂല ട്രൈബൽ റോഡിൽ ഓവുപാലം നിർമിക്കാൻ അഞ്ചു ലക്ഷം രൂപ പനമരം പഞ്ചായത്ത് അനുവദിച്ചിരുന്നു. കലുങ്ക് നിർമിക്കാതെ റോഡിൽ സിമൻറ്​ പൈപ്പിട്ട്​ ആദിവാസികളെ കബളിപ്പിക്കുകയും ഫണ്ട് വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഇതിനെതിരെ നടത്തിയ നിരന്തരമായ പോരാട്ടം വിജയിച്ചു. അധികൃതർ ഫണ്ട് തിരിച്ചടച്ച്​ തലയൂരി.

മുൻമന്ത്രി പി.കെ. ജയലക്ഷ്​മിയുടെ വികസന ഫണ്ടിൽ നിന്ന്​ പാറവയൽ കോളനി റോഡരികിൽ കല്ല് കെട്ടാൻ അനുവദിച്ച തുക വകമാറ്റി ചെലവഴിക്കാൻ ശ്രമം നടന്നു. രാജൻ അവിടെയും പോരാട്ടം നടത്തി പരിഹാരം കണ്ടു. പഞ്ചായത്ത് ഭരണസമിതിയുടെ വഴിവിട്ട നടപടികളും അദ്ദേഹം ചോദ്യം ചെയ്​തു. പനമരം പഞ്ചായത്ത് ബസ് സ്​റ്റാൻഡ്​ കംഫർട്ട് സ്​റ്റേഷ​െൻറ പേരിൽ ക്രമക്കേട്​ നടത്താനുള്ള നീക്കവും രാജൻ ചോദ്യം ചെയ്​തു.പനമരം മാർക്കറ്റിൽ പഴകിയ മീൻ വിറ്റ സംഭവത്തിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിനു പിന്നിലും രാജനായിരുന്നു. റേഷൻ കടയിലെ ക്രമക്കേടും അദ്ദേഹം ചോദ്യം ചെയ്​തു.

സി.പി. എം അമ്മാനി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അദ്ദേഹം പാർട്ടിക്ക്​ അനഭിമതനായപ്പോൾ, അഴിമതി പോരാട്ടം ശക്​തപ്പെടുത്തുകയല്ലാതെ പിൻവാങ്ങിയില്ല. സെക്രട്ടറി സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു. കൂലിപ്പണിയും സ്വന്തം കൃഷിപ്പണിയുമായി രാജൻ ജീവിതം നയിച്ചു. മിക്ക സമയങ്ങളിലും പനമരം ടൗണിൽ അദ്ദേഹമുണ്ട്​. അനീതിക്കെതിരെ ശബ്​ദിക്കുമെന്നും ആരെയും ഭയപ്പെടുന്ന പ്രശ്​നമില്ലെന്നും രാജൻ പറയുന്നു. ഭാര്യ: പുഷ്പ. രണ്ട് മക്കളുണ്ട്​.

Tags:    
News Summary - Ammani Rajan's fighting against injustice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.