പനമരം: ഗ്രാമപ്രദേശങ്ങളിൽ സജീവമാകുന്ന ബ്ലേഡ് മാഫിയക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.എം നടവയൽ ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. കോവിഡ് കാരണം പ്രതിസന്ധിയിലായ നിർധന കർഷകരടക്കം ബ്ലേഡ് മാഫിയയുടെ ഇരകളാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്നാട് സ്വദേശികളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നാട്ടിലെ പ്രമാണികളായ ചില സമ്പന്നരുമാണ് ഇതിനു പിന്നിൽ. അടുത്ത കാലത്തായി ഗ്രാമപ്രദേശങ്ങളിൽ നടന്നിട്ടുള്ള ആത്മഹത്യകളും ഒളിച്ചോട്ടങ്ങളും ബ്ലേഡ് മാഫിയ പ്രവർത്തനത്തിന്റെ ഫലങ്ങളാണ്. ഇത്തരക്കാർക്കെതിരെ പരാതി നൽകിയാലും നടപടി എടുക്കുന്നില്ല. ഇനിയും നടപടിയെടുത്തില്ലെങ്കിൽ ഇവരെ ജനകീയമായി തെരുവിൽ നേരിടുന്നതടക്കമുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.