പനമരം: കീഞ്ഞ്കടവിലെ റോഡരികിൽ പഞ്ചായത്ത് റിസൈക്കിൾ ചെയ്തു കൊണ്ടുപോകുന്ന അജൈവ മാലിന്യങ്ങൾ തള്ളിയത് വിദ്യാർഥികളടക്കമുള്ള നാട്ടുകാരെ ദുരിതത്തിലാക്കി.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാലിന്യ സംസ്കരണ പദ്ധതി പ്രകാരം നിർമിച്ച കെട്ടിടത്തിൽനിന്ന് തിരിച്ചുകൊണ്ടുപോകുന്ന കുപ്പിച്ചില്ലടക്കമുള്ള പ്ലാസ്റ്റിക് ചാക്കുകളാണ് റോഡിൽനിന്ന് സംസ്കരണ യൂനിറ്റിലേക്കുള്ള ഗേറ്റിനു മുൻവശത്ത് ഉപേക്ഷിച്ചത്.
അജൈവ മാലിന്യങ്ങൾ കയറ്റിപ്പോകുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് വീണതാണന്നും പിന്നീട് ഉപേക്ഷിച്ചതാണന്നും നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ തൊട്ടടുത്ത് താമസിക്കുന്ന ആദിവാസി കോളനിയിലുള്ളവരാണു വിവരം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.