പനമരം: പനമരത്തെ ബസ് കാത്തിരിപ്പു കേന്ദ്രം മാറ്റി നിർമിക്കാൻ സർവകക്ഷി യോഗ തീരുമാനം. പനമരം ബസ് സ്റ്റാൻഡിൽ പുതുതായി പണിയുന്ന കേന്ദ്രത്തിന്റെ നിർമാണം നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു നിർത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച നടന്ന സർവകക്ഷി യോഗത്തിലാണ് ഹൈമാസ്റ്റ് ലൈറ്റ് മാറ്റി അവിടെ കാത്തിരുപ്പു കേന്ദ്രം നിർമിക്കാൻ തീരുമാനമായത്.
നിലവിലെ അപകടാവസ്ഥയിലായ ബസ് സ്റ്റോപ്പ് പൊളിച്ചു നീക്കി അവിടെ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും തീരുമാനമായി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ അധ്യക്ഷത വഹിച്ചു. വിവിധകക്ഷി നേതാക്കളായ ബെന്നി അരിഞ്ചേറുമല, എം.സി. സെബാസ്റ്റ്യൻ.
കെ. അബ്ദുൽ അസീസ്, ഷിജു, കെ.സി. സഹദ്, ജോയി ജാസ്മിൻ, ടി. ഖാലിദ്, ഹബീബു തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്ഥരിംസമിതി അധ്യക്ഷൻ കെ.ടി. സുബൈർ സ്വാഗതവും വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.