പനമരം: വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചു. പനമരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പരക്കുനിയിൽ മനോജിന്റെ (41) വീട്ടിൽ നിന്നാണ് 719 ഗ്രാം കഞ്ചാവ് പിടിച്ചത്. സബ് ഇൻസ്പെക്ടർ സിജിത്തും സംഘവുമാണ് നടപടിയെടുത്തത്. പരിശോധനയിൽ കഞ്ചാവ് വിറ്റ് സൂക്ഷിച്ച 128560 രൂപയും കണ്ടെടുത്തു.
മനോജിന്റെ ഭാര്യ സെൽവിയെയും (36) അറസ്റ്റുചെയ്തു. പരക്കുനി ആദിവാസി ഊരുകളിലടക്കം ലഹരിയെത്തിക്കുകയായിരുന്നു ഇവർ. എസ്.ഐ കെ. ദിനേശൻ, എസ്.ഐ ടി.വി. സുലോചന, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനൂപ്, എം. രാജൻ, അജേഷ് , ജോൺസൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.