പനമരം: നീർവാരം അമ്മാനി ഓർക്കോട്ടുമൂല വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ശനിയാഴ്ച രാവിലെ 6.30നാണ് പുളിക്കൽ മാർക്കോസിന്റെ വീടിനു മുന്നിലുള്ള വയലിലെ തോട്ടിൽ പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ചർ അബ്ദുൽ സമദ്, ഡെപ്യൂട്ടി റേഞ്ചർ ഷാജി എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
മുത്തങ്ങയിൽനിന്ന് ആർ.ആർ.ടി സംഘവും ഡോ. അജേഷും സ്ഥലത്തെത്തി. തുടർന്ന് പുലിയെ വലവിരിച്ച് പിടികൂടി ചികിത്സക്കായി കൊണ്ടുപോയി. രാവിലെ ആരംഭിച്ച വനം വകുപ്പിന്റെ ദൗത്യം 11 മണിയോടെയാണ് ലക്ഷ്യം കണ്ടത്. പുലിയുടെ കഴുത്തിനേറ്റ പരിക്കാണ് അവശനിലയിലാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.