പനമരം: പൂതാടി സർവിസ് സഹകരണ ബാങ്കിന് നബാർഡിെൻറ പുരസ്കാരം. 2020-21ൽ കുടുംബശ്രീ സംഘങ്ങൾക്ക് ഏറ്റവും കൂടുതൽ വായ്പ നൽകിയതിന് ജില്ലയിൽ മികച്ച സംഘത്തിനുള്ള പുരസ്കാരമാണ് നേടിയത്. മുഖ്യമന്ത്രിയുടെ സഹായഹസ്തം, മുറ്റത്തെമുല്ല, ജെ.എൽ.ജി, മറ്റ് ലിങ്കേജ് എന്നീ വായ്പകൾ വഴി 25 കോടി രൂപയാണ് ബാങ്ക് വിതരണം ചെയ്തത്.
കഴിഞ്ഞ ദിവസം കൽപറ്റ ജില്ല ബാങ്കിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ ഗഗാറിനിൽ നിന്ന് ബാങ്ക് അധികൃതർ അവാർഡ് സ്വീകരിച്ചു. കേരള ബാങ്ക് റീജനൽ മാനേജർ മുജീബ് അധ്യക്ഷത വഹിച്ചു. നബാർഡ് ഡി.ജി.എം ജിഷ, കേരള ബാങ്ക് ജില്ല റിക്കവറി മാനേജർ റീന, അഗ്രികൾച്ചറൽ ഓഫിസർ ആശാ ഉണ്ണി എന്നിവർ സംസാരിച്ചു. പൂതാടി സർവിസ് സഹകരണ ബാങ്ക് കുടുംബശ്രീ സംഘങ്ങൾക്ക് ഇപ്പോൾ നൽകിവരുന്ന 10 ലക്ഷം രൂപ 20 ലക്ഷമായി വർധിപ്പിക്കും.
സഹകരണ സംഘങ്ങളുടെ നിക്ഷേപം സംബന്ധിച്ച് റിസർവ് ബാങ്ക് ഉത്തരവ് തെറ്റിദ്ധാരണ പരത്തുന്നതാണ്.
നിക്ഷേപത്തിന് ഇൻഷുറൻസും ബാങ്ക് ഗാരൻറിയുമുണ്ട്. ബാങ്കിന് താലൂക്ക്തല അവർഡ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ കുടുംബശ്രീ വായ്പ വിതരണത്തിന് സംസ്ഥാനതല അംഗീകാരം ലഭിച്ചതും പൂതാടി സർവിസ് സഹകരണ ബാങ്കിനായിരുന്നുവെന്ന് ബാങ്ക് പ്രസിഡൻറ് കെ.കെ. വിശ്വനാഥൻ സെക്രട്ടറി പി. ബിജി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.