പനമരം: ടൗണിൽ മാലിന്യം കുന്നുകൂടുമ്പോൾ അധികൃതർക്ക് അനങ്ങാപ്പാറനയം. ബസ് സ്റ്റാൻഡിലും ആശുപത്രി ജങ്ഷനിലുമെല്ലാം മാലിന്യം കൂട്ടിയിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. ടൗൺ സൗന്ദര്യവത്കരിക്കാൻ ബജറ്റിൽ തുക വകയിരുത്തിയ പഞ്ചായത്തിലാണ് അധികൃതരുടെ മൂക്കിനുതാഴെ മാലിന്യക്കൂനകൾ ഉയരുന്നത്.
ബസ് സ്റ്റാൻഡിൽ ബത്തേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ പാർക്ക് ചെയ്യുന്നതിന്റെ പിന്നിൽ മാലിന്യം കൂട്ടിയിടുന്നത് നിത്യസംഭവമാണ്. മഴയിൽ മാലിന്യം ഒഴുകിപ്പരക്കുന്നത് പകർച്ചവ്യാധി ഭീഷണിക്കും ഇടയാക്കുന്നു. സമീപത്ത് പൊലീസ് സ്റ്റേഷനും പ്രവർത്തിക്കുന്നുണ്ട്. പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനും പണി പൂർത്തിയായി ഉദ്ഘാടനം കാത്തിരിക്കുന്ന പൊലീസ് സ്റ്റേഷനും സമീപത്തുള്ള ഓടയിൽ മാലിന്യം അടിഞ്ഞുകൂടി കൊതുകുവളർത്തൽ കേന്ദ്രമായി.
ടൗണിൽനിന്നുള്ള മാലിന്യം ഇവിടെ തള്ളുന്നതോടെ വെള്ളത്തിൽ അഴുകി പുഴുവരിക്കുകയാണ്. ടൗൺ ശുചീകരണത്തിനും മാലിന്യം നീക്കാനും പഞ്ചായത്ത് അധികൃതർ തയാറാവാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.