പനമരം: മാനന്തവാടിയിൽനിന്ന് കൽപറ്റക്ക് പോകുന്ന വഴിയിൽ പനമരം മത്സ്യവിൽപന കടയിൽ ഇറങ്ങി രാഹുൽ ഗാന്ധി. ഞായറാഴ്ച ഉച്ചക്ക് 12.40നു രാഹുൽ ഗാന്ധിയെ കാണാൻ നടവയൽ റോഡ് ജങ്ഷനിൽ ജനം തടിച്ചു കൂടിയിരുന്നു. ആളുകളെ കണ്ടതോടെ രാഹുൽ കാർ നിർത്തി വിശേഷം ചോദിച്ചറിയുകയായിരുന്നു.
മത്സ്യക്കടയിലെ ജീവനക്കാരനാണന്നു മനസ്സിലാക്കിയതോടെ കടയിലേക്ക് കയറി മത്സ്യത്തിന്റെ വിലയും കൂടുതൽ ആളുകൾ വാങ്ങുന്ന മീനും രുചിയുള്ള മീനേതാണന്നും ചോദിച്ചറിഞ്ഞു. അയലയാണു ചെലവുള്ളതെന്നു പറഞ്ഞപ്പോൾ കഴിച്ചിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി. കടയിലെ ജീവനക്കാരനായ ശബ്നാസ് ബാപ്പൂട്ടി, ഇസുദ്ദീൻ, ഇബ്രാഹിം എന്നിവരോടാണു വിശേഷണങ്ങൾ ചോദിച്ചറിഞ്ഞത്. രാഹുൽ ഗാന്ധി മത്സ്യകടയിൽ എത്തിയതറിഞ്ഞു നൂറുകണക്കിനാളുകളാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.