പനമരം: ടൗണിൽ ഏപ്രിൽ ഒന്നുമുതൽ ഗതാഗത പരിഷ്ക്കാരം നടപ്പാക്കുമെന്ന് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. ആസ്യ ടീച്ചറും വൈസ് പ്രസിഡന്റ് ഷിനു പാറക്കാലായും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറ് വർഷമായി ടൗണിൽ ഗതാഗത പരിഷ്ക്കാരം നടത്തിയിട്ട്. അഞ്ചോളം ട്രാഫിക് അഡ്വൈസറി ബോർഡ് വിളിച്ച് ചേർത്താണു തീരുമാനമെടുത്തതെന്നു ഇവർ പറഞ്ഞു. പരിഷ്ക്കാരങ്ങൾ നടപ്പാക്കുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.ടി. സുബൈർ, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഷീമ മാനുവൽ എന്നിവരും പങ്കെടുത്തു.
ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കുന്ന ഗതാഗത പരിഷ്കാരങ്ങൾ:
• നടവയൽ റോഡ് ഇടതുവശം സ്വകാര്യ കാർ പാർക്കിങ്. വലത് ഭാഗത്ത് നോ പാർക്കിങ്.
• ബ്ലോക് ഓഫിസ് റോഡ് ജങ്ഷൻ മുതൽ ന്യൂ സ്റ്റോർ വരെ ഓട്ടോ സ്റ്റാൻഡ് (നിലവിലുള്ളത്).
• സഫ ബേക്കറി മുതൽ ദീപ്തി മെഡിക്കൽ ഷോപ്പ് വരെ ഓട്ടോ സ്റ്റാൻഡ്.
• സി.എച്ച് വെജിറ്റബിൾസ് മുൻവശം മുതൽ റോഡിലെ വളവ് തീരുംവരെ നോ പാർക്കിങ്.
• എം.എ ബേക്കറി മുതൽ പഴയ നടവയൽ റോഡ് ജങ്ഷൻ വരെ ഓട്ടോ സ്റ്റാൻഡ്.
• ലാ ബസാർ ബിൽഡിങ് മുതൽ പഞ്ചായത്ത് ഓഫിസ് വരെ ഓട്ടോ സ്റ്റാൻഡ്
• അത്താണി ഷോപ്പ് മുതൽ രാധേഷ് തിയറ്റർ ജങ്ഷൻ വരെ നോ പാർക്കിങ്.
• രാധേഷ് തിയറ്റർ മുതൽ ട്രാൻസ്ഫോർമർ വരെ ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡ്.
• ട്രാൻസ്ഫോർമർ മുതൽ മാവേലി സ്റ്റോർവരെ ത്രിവീലർ ഗുഡ്സ് സ്റ്റാൻഡ്.
• കേരള ബാങ്ക് മുൻവശം ബൈക്ക് പാർക്കിങ്.
• മേച്ചേരി റോഡ് ഇടത് വശം ടാക്സി ജീപ്പ് സ്റ്റാൻഡ്. മറുവശം നോ പാർക്കിങ്.
• മാവേലി സ്റ്റോർ മുതൽ പ്രൈവറ്റ് കാർ പാർക്കിങ്. മറുവശം നോ പാർക്കിങ്.
• കേരള ബാങ്ക് മുതൽ ഫോർ വീലർ സ്റ്റാൻഡ്. ട്രാക്ടർ സ്റ്റാൻഡ് നിലവിലുള്ളത്.
• ചന്തുവേട്ടൻ വർക്ക് ഷോപ്പ് മുതൽ റോഡിന്റെ വലതുവശം കോൾ ടാക്സി പാർക്കിങ്.
• കാർഷികവികസന ബാങ്കിന്റെ മുന്നിൽ റോഡിന് ഇടത് വശം ടൂറിസ്റ്റ് ടാക്സി സ്റ്റാൻഡ്.
• നിരട്ടാടി റോഡ് വലത് വശം പ്രൈവറ്റ് വാഹന പാർകിങ്ങും ആംബുലൻസ് പാർക്കിങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.