പനമരം: ടൗണിൽ പാചകവാതക സിലിണ്ടറുകളും അടുപ്പും മോഷണം പോകുന്നത് പതിവായി. കോളിയിൽ സലീമിെൻറ ടൗണിലെ ടീ സ്റ്റാൾ, പഴയ നടവയൽ റോഡിലെ കടന്നോളി ഗഫൂറിെൻറ ടീ സ്റ്റാൾ എന്നിവിടങ്ങളിൽനിന്നാണ് ഞായറാഴ്ച ഗ്യാസ് സിലിണ്ടറും ഗ്യാസ് അടുപ്പും പാത്രങ്ങളുമടക്കം കളവ് പോയത്.
കടകൾക്ക് അവധിയായിരുന്നു. രണ്ട് കടകളിൽനിന്നുമായി അഞ്ച് ഗ്യാസ് സിലിണ്ടറും മൂന്ന് ഗ്യാസ് സ്റ്റൗവും ഉൾപ്പെടെ മോഷ്ടിച്ചത്. കടയുടെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്.
പഴയ നടവയൽ റോഡിലെ വീടുകളിൽ നിന്നു പലതവണ ഗ്യാസ് സിലിണ്ടറുകളും കിണറ്റിലെ മോട്ടോറുകളും കളവ് പോയിട്ടുണ്ട്. വാഹനങ്ങളിലാണ് കളവ് മുതലുകൾ കടത്തിക്കൊണ്ടുപോകുന്നതെന്ന് സൂചനയുണ്ട്. പനമരം പൊലീസ് സ്റ്റേഷനു സമീപത്തുതന്നെയാണ് ടീ സ്റ്റാൾ. അവിടെനിന്നാണ് സ്റ്റൗ അടക്കം കളവുപോയത്. പൊലീസ് അന്വേഷണം തുടങ്ങി.
രണ്ടുവർഷം മുമ്പ് ടൗണിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. ഇത് വാഗ്ദാനങ്ങളിൽ ഒതുങ്ങി. മാസങ്ങളായി ടൗണിൽ തെരുവുവിളക്കുകൾ കത്താത്തതും മോഷ്ടാക്കൾക്ക് അവസരമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.