പനമരം: കഴിഞ്ഞദിവസം അഞ്ചുകുന്നിലെ കടകളിൽ മോഷണം നടത്തിയ കള്ളനെപനമരം പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വരയാൽ സ്വദേശി കുറുമുട്ടത്ത് പ്രിജീഷാണ് (48) പിടിയിലായത്. ജില്ലയിലെ 23ഓളം കേസുകളിൽ പ്രതിയാണ്.
2013ൽ പുൽപള്ളി പട്ടാണികൂപ്പിലെ വീട്ടിൽനിന്ന് 32 പവൻ മോഷ്ടിച്ചതും 2020ൽ പനമരം നിത്യസഹായമാത ദേവലായത്തിൽ കവർച്ച നടത്തിയതും മാനന്തവാടി ജയിലിലെ ജനൽ തകർത്തതും പ്രിജീഷാണെന്ന് പൊലീസ് പറഞ്ഞു.
നിരവധി കേസുകളിൽ പ്രതിയായി ശിക്ഷ ഏറ്റുവാങ്ങിയ പ്രതി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അഞ്ചുകുന്നിലെ സൂപ്പർമാർക്കറ്റിൽ നിന്നടക്കം ശനിയാഴ്ച പുലർച്ചെ 9,000 രുപയാണ് മോഷ്ടിക്കപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് പ്രതിയെ പിടിക്കാൻ സഹായമായത്.
പടിഞ്ഞാറത്തറ ഗ്രേഡ് എസ്.ഐ ഇ.കെ. അബൂബക്കർ, പനമരം എസ്.ഐ വിമൽചന്ദ്രൻ, എ.എസ്.ഐ വിനോദ്, സി.പി.ഒ മോഹൻദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.