പനമരം: താഴെ നെല്ലിയമ്പത്ത് ചോയിക്കൊല്ലിയിലെ വാഴക്കണ്ടിക്കുന്ന് സ്വകാര്യ കൃഷിയിടത്തിൽ വീണ്ടും കാട്ടാനക്കൂട്ടം. തിങ്കളാഴ്ച പുലർച്ച ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരിച്ചു വനത്തിലേക്ക് പോകാത്തതിനെത്തുടർന്ന് ആർ.ആർ.ടി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി. ആനയെ തുരത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പട്ടാപ്പകൽ സ്വകാര്യ കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനകളെ വൈകുന്നേരമായിട്ടും തുരത്താൻ കഴിഞ്ഞില്ല.
പ്രദേശത്ത് തുടരുന്ന ശക്തമായ മഴ തിരച്ചിലിന് തടസ്സമായതാണ് കാരണം. സ്ഥലത്ത് ആർ.ആർ.ടി സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പും പ്രദേശത്ത് കാട്ടാന കൂട്ടം സ്വകാര്യ കൃഷിയിടത്തിൽ തമ്പടിച്ചിരുന്നു. അന്നും കാട്ടാനക്കുട്ടത്തെ തുരത്താനുള്ള നടപടികൾ ആദ്യദിനം വിജയിച്ചിരുന്നില്ല. തുടർന്ന് പിറ്റേ ദിവസമാണ് സ്വകാര്യ തോട്ടത്തിൽ നിന്നും കാട്ടാനയെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.