അ​ഞ്ചു​കു​ന്ന് വ​ള​വി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് സ​മീ​പം ബ​സ് നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ന്നു

അപകടഭീഷണിയായി അഞ്ചുകുന്ന് ടൗണിലെ ട്രാൻസ്ഫോർമർ

പനമരം: അഞ്ചുകുന്ന് ടൗണിലെ ട്രാൻസ്‌ഫോർമർ വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരു പോലെ ഭീഷണിയാവുന്നു. അഞ്ചുകുന്ന് ടൗണിലെ യു ആകൃതിയിലുള്ള വളവിലെ പാലുകുന്ന് ജങ്ഷനിലാണ് ബസ് കാത്തിരിപ്പു കേന്ദ്രവും അതിനോട് ചേർന്ന് കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറുമുള്ളത്.

ഇതിനാൽ തന്നെ അഞ്ചുകുന്ന് ടൗണിൽ ബസ് നിർത്തി യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതും യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാവുകയാണ്. ട്രാൻസ്ഫോർമറിന് സമീപമാണ് ബസ് നിർത്തുന്നത്. ഇത് സ്ക്കൂളിലേക്ക് പോകുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നതാണെന്നും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Tags:    
News Summary - Transformer in Anchukunn town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.