പനമരം: മഴ കനത്തതോടെ പനമരം പുഴയിൽ ജലനിരപ്പ് ഉയർന്നു. മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴ പുഴയോര പ്രദേശങ്ങളിലുള്ളവരെ ഭീതിയിലായ്ത്തി. മാതോത്ത്പൊയിൽ, ചങ്ങാടക്കടവ്, പരക്കുനി, മാത്തുർ, ടൗൺവയൽ, കീഞ്ഞ്കടവ് തുടങ്ങിയ പ്രദേശങ്ങളെല്ലം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. നെൽകൃഷിയും പശുവളർത്തലുമാണു ഇവിടുത്തുകാരുടെ തൊഴിൽ. നേരത്തേ ഞാറ് പാകേണ്ടതായിരുന്നു. കഴിഞ്ഞമാസം മഴ കുറവായതോടെയാണ് വിത്ത് ഇറക്കാൻ താമസിച്ചത്. വെള്ളം കയറുന്നതോടെ പാകിയ ഞാറുകൾ വെള്ളത്തിനടിയിലാവും. ഇതോടെ നെൽകൃഷി നശിക്കും. ശക്തമായ മഴയായിട്ടും വെള്ളപ്പൊക്ക ഭിഷണിയിൽ തൽക്കാലം രക്ഷപ്പെട്ടത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ, കൈതോടുകൾ, വെള്ളച്ചാലുകൾ എന്നിവ തുറന്ന് കൊടുത്തതിനാലാണ്.
ജാഗ്രത പാലിക്കണം
കൽപറ്റ: ജില്ലയിൽ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴക്ക് ശമനമില്ല. വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലാണ് കൂടുതൽ മഴ ലഭിച്ചത്. ഇവിടങ്ങളിൽ വെള്ളിയാഴ്ച നൂറു മില്ലി മീറ്ററിനു മുകളിൽ മഴ ലഭിച്ചു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ജില്ലയില്‍ മഴ ശക്തിപ്പെട്ട സാഹചര്യത്തില്‍ വാര്‍ഡ്തലത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിര്‍ദേശം നല്കി. കാലവര്‍ഷം സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതായി കണ്ടെത്തിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതി ജാഗ്രത പാലിക്കണം. തദ്ദേശ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ക്കണ്ട് കൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തണം. ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം.
എമര്‍ജന്‍സി കിറ്റുകള്‍, എലിപ്പനി പ്രതിരോധത്തിനുള്ള മരുന്നുകള്‍ എന്നിവയും സജ്ജമാക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് പ്രത്യേകം വാക്സിനേഷന് സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ഇതിനായി ഒരു വാക്സിനേഷന് പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും താമസക്കാരെ സംബന്ധിച്ചുളള വിവരങ്ങള്‍ കൈമാറണം. ജില്ല എമര്‍ജന്‍സി ഓപ്പറേറ്റിങ് സെൻറര്‍ തയാറാക്കിയ സ്പ്രെഡ് ഷീറ്റിലാണ് ഇവ നല്‍കേണ്ടത്. രജിസ്ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെയും കണക്കുകള്‍ ശേഖരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
മഴപെയ്താൽ വഴിയില്ല, പെരുവഴിയിലായി കുടുംബങ്ങൾ
മാനന്തവാടി: മഴ കനത്തതോടെ ദുരിതത്തിലായി മാനന്തവാടി നഗരസഭയിലെ ജെസ്സി കുമാരമാലയിലെ കുടുംബങ്ങൾ.ചെറിയ മഴ പെയ്താൽ പോലും പ്രധാന റോഡിൽനിന്ന് വീടുകളിലേക്കുള്ള റോഡിൽ വെള്ളം കുത്തിയൊലിച്ചുവരുന്ന സ്ഥിതിയാണ്. ഇവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. പ്രശ്ന പരിഹാരത്തിനായി അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും പരിഹാരമായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിൽ വീടുകളിലെത്താൻ ബുദ്ധിമുട്ടുകയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ. നഗരസഭ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
റോഡിെൻറ വശങ്ങളിലെ മണ്ണിടിഞ്ഞു
മാനന്തവാടി: കാലവർഷം കനത്തതിനെ തുടർന്ന് കണിയാരം അണക്കെട്ടിന് സമീപത്ത് റോഡിെൻറ വശങ്ങളിലെ മണ്ണിടിഞ്ഞു. മണ്ണിടിച്ചിലിനു പുറമേ 20 മീറ്ററിലധികം ദൂരത്തിൽ റോഡിന് വിള്ളലും സംഭവിച്ചു. ഇതോടെ ഗതാഗതം ഭാഗികമായി മുടങ്ങി. മാനന്തവാടി വില്ലേജ് ഓഫിസർ വിനു കെ. ഉതുപ്പിൻെറ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്ത് പരിശോധന നടത്തി.
ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
•അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ഉള്ളവര്‍ നിര്‍ദേശങ്ങളോട് സഹകരിക്കണം.
•അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറിത്താമസിക്കാന്‍ തയാറാവണം.
•സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം.
•ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം.
• ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.
• ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.
•കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.