പുൽപള്ളി: പെരിക്കല്ലൂരിൽ എക്സൈസ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. എക്സൈസ് ജീവനക്കാരന് പരിക്കേറ്റു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാൾ പിടിയിൽ.
ചൊവ്വാ രാത്രി 10.15 ഓടെയാണ് സംഭവം. പെരിക്കല്ലൂരിൽ എക്സൈസ് പ്രത്യേക സംഘം വാഹനപരിശോധന നടത്തുന്നതിനിടെ വെട്ടത്തൂർ ഭാഗത്തെ റോഡിലൂടെ സ്കൂട്ടറിലെത്തിയ രണ്ടു പേർ വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടെ സ്ക്കൂട്ടർ തട്ടിയാണ് എക്സൈസ് സിവിൽ ഓഫിസർ സി.ആർ. രാജേഷിന്റെ ദേഹത്ത് വാഹനമിടിച്ചത്.
തലക്ക് പരിക്കേറ്റ രാജേഷിനെ പുൽപള്ളി ബത്തേരി ഗവ. ആശുപത്രികളിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ സംഭവ സ്ഥലത്ത് മറിഞ്ഞതിനെ തുടർന്ന് സംഘം സ്കൂട്ടർ ഇവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. നൈറ്റ് പട്രോളിങ്ങിനിടെ പുൽപള്ളി ബസ് സ്റ്റാൻഡിൽ വെച്ച് പുൽപള്ളി പൊലീസ് ഒരാളെ പിടികൂടി. മീനങ്ങാടി കുമ്പളേരി സ്വദേശി അജിത്തി നെയാണ് (23) പിടികൂടിയത്. Attempting to endanger the excise team by hitting them with a vehicle; One member of the rescue team arrestedസ്കൂട്ടർ ഓടിച്ച ആൾ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
പെരിക്കല്ലൂർ കേന്ദ്രീകരിച്ച് കർണാടകയിൽ നിന്ന് ലഹരി കടത്ത് വർധിച്ച സാഹചര്യത്തിൽ അന്വേഷണ വിഭാഗങ്ങളുടെ പരിശോധന ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.