പുൽപള്ളി: പുൽപള്ളി-സുൽത്താൻ ബത്തേരി റോഡിൽ സന്ധ്യ മയങ്ങുന്നതോടെ കാട്ടാനക്കൂട്ടങ്ങൾ പതിവ് കാഴ്ചയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രി ഒമ്പതിന് ശേഷം ഈ റൂട്ടിൽ യാത്ര ചെയ്തവരെല്ലാം കാട്ടാനക്കൂട്ടങ്ങളെ മറികടന്നാണ് പുൽപള്ളിയിലും സുൽത്താൻ ബത്തേരിയിലുമെല്ലാം എത്തിയത്.
ചെതലയം കഴിഞ്ഞുള്ള വനപാതയിലാണ് മിക്കപ്പോഴും ആനക്കൂട്ടങ്ങളെ കാണാൻ കഴിയുന്നത്. ഒരുകൂട്ടത്തിൽ എട്ടും പത്തും ആനകളുണ്ട്. ഇവ പലപ്പോഴും റോഡിൽ തന്നെ മാറാതെ നിൽക്കും. ഈ സമയത്ത് ഈ വഴി വാഹനവുമായി കടന്നുപോകാൻ പറ്റാത്ത അവസ്ഥയുമുണ്ട്.
ഇരുചക്ര വാഹനങ്ങളിലെത്തുന്ന ആളുകളെല്ലാം പലപ്പോഴും ആനക്കുമുന്നിൽ പെടുന്നതും പതിവാണ്. വേനൽ ആരംഭിച്ചതോടെ അയൽ സംസ്ഥാന വനങ്ങളിൽനിന്ന് എത്തിയ ആനയടക്കമുള്ള മൃഗങ്ങളാണ് ഇവിടെ തങ്ങിയിരിക്കുന്നത്. ഈ വഴി രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വനപാലകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.