പുൽപള്ളി-സുൽത്താൻ ബത്തേരി യാത്രക്കാർക്ക് ഭീഷണിയായി കാട്ടാനകൾ
text_fieldsപുൽപള്ളി: പുൽപള്ളി-സുൽത്താൻ ബത്തേരി റോഡിൽ സന്ധ്യ മയങ്ങുന്നതോടെ കാട്ടാനക്കൂട്ടങ്ങൾ പതിവ് കാഴ്ചയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രാത്രി ഒമ്പതിന് ശേഷം ഈ റൂട്ടിൽ യാത്ര ചെയ്തവരെല്ലാം കാട്ടാനക്കൂട്ടങ്ങളെ മറികടന്നാണ് പുൽപള്ളിയിലും സുൽത്താൻ ബത്തേരിയിലുമെല്ലാം എത്തിയത്.
ചെതലയം കഴിഞ്ഞുള്ള വനപാതയിലാണ് മിക്കപ്പോഴും ആനക്കൂട്ടങ്ങളെ കാണാൻ കഴിയുന്നത്. ഒരുകൂട്ടത്തിൽ എട്ടും പത്തും ആനകളുണ്ട്. ഇവ പലപ്പോഴും റോഡിൽ തന്നെ മാറാതെ നിൽക്കും. ഈ സമയത്ത് ഈ വഴി വാഹനവുമായി കടന്നുപോകാൻ പറ്റാത്ത അവസ്ഥയുമുണ്ട്.
ഇരുചക്ര വാഹനങ്ങളിലെത്തുന്ന ആളുകളെല്ലാം പലപ്പോഴും ആനക്കുമുന്നിൽ പെടുന്നതും പതിവാണ്. വേനൽ ആരംഭിച്ചതോടെ അയൽ സംസ്ഥാന വനങ്ങളിൽനിന്ന് എത്തിയ ആനയടക്കമുള്ള മൃഗങ്ങളാണ് ഇവിടെ തങ്ങിയിരിക്കുന്നത്. ഈ വഴി രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് വനപാലകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.