1. കാ​ട്ടാന ത​ക​ർ​ത്ത ക​ട​യു​ടെ ഷ​ട്ട​ർ 2. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു

കു​റി​ച്ചി​പ്പ​റ്റ​യി​ൽ കാ​ട്ടാ​ന ക​ട ത​ക​ർ​ത്തു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

പു​ൽ​പ​ള്ളി: കു​റി​ച്ചി​പ്പ​റ്റ​യി​ൽ കാ​ട്ടാ​ന ക​ട ത​ക​ർ​ത്തു. ക​ട​യു​ട​മ​യ​ട​ക്കം ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച ആ​റി​നാ​ണ് സം​ഭ​വം. പു​ത്ത​നാ​റ​യി​ൽ ഷൈ​ലേ​ഷി​ന്റെ പ​ല​ച​ര​ക്ക് ക​ട​യു​ടെ ഷ​ട്ട​റാ​ണ് ആ​ന ആ​ദ്യം ത​ക​ർ​ത്ത​ത്. വീ​ട്ടു​മു​റ്റ​ത്തെ പ​ട്ടി​ക്കൂ​ടും ആ​ന ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.

രാ​വി​ലെ ക​ട​തു​റ​ക്കാ​ൻ എ​ത്തി​യ ഷൈ​ലേ​ഷ് വ​രാ​ന്ത അ​ടി​ച്ചു​വാ​രു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടാ​ന പാ​ഞ്ഞ​ടു​ത്ത​ത്. പു​ൽ​പ​ള്ളി- മാ​ന​ന്ത​വാ​ടി റൂ​ട്ടി​ലൂ​ടെ ഓ​ടി വ​ന്ന കാ​ട്ടാ​ന​യെ ക​ണ്ട് ഷൈ​ലേ​ഷും രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ആ​ളു​ക​ളും കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ലി​യ​ട​ങ്ങാ​ത്ത കാ​ട്ടു​കൊ​മ്പ​ൻ ആ​ദ്യം ക​ട​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്തു.

പി​ന്നീ​ട് വീ​ട്ടു​മു​റ്റ​ത്തെ പ​ട്ടി​ക്കൂ​ടും ന​ശി​പ്പി​ച്ചു. ഏ​റെ നേ​രം ഭീ​തി പ​ര​ത്തി​യ ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നും കാ​ട്ടാ​ന പോ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ര​ട​ക്കം ഇ​വി​ടെ എ​ത്തി. വൈ​കീ​ട്ട് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി കാ​ട്ടാ​ന​ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നാ​ട്ടു​കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​ട ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ 25000 രൂ​പ ന​ഷ്ട​പ​രി​ഹാ​കം ന​ൽ​കും.

പ്ര​ദേ​ശ​ത്ത് വാ​ച്ച​ർ​മാ​രെ നി​യ​മി​ക്കാ​നും ഫെ​ൻ​സി​ങ് സ്ഥാ​പി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. കു​റി​ച്ചി​പ്പ​റ്റ​യി​ൽ രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്.

സ​മീ​പ​കാ​ല​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ന​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ പോ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് കു​റി​ച്ചി​പ്പ​റ്റ​യും. നി​ത്യ​വും കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​താ​ണ് ആ​ന​ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

Tags:    
News Summary - Wild elephant destroyed shop in Kurichipatta- Locals protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.