സുൽത്താൻ ബത്തേരി: 29 വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷമാണ് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ പ്രധാന അധ്യാപകൻ റോയി വർഗീസിനെ തേടി സംസ്ഥാന ൈപ്രമറി അധ്യാപക അവാർഡ് എത്തുന്നത്.സ്കൂളിലെ വിദ്യാർഥികൾ, മറ്റ് അധ്യാപകർ, പി.ടി.എ എന്നിവരുടെ കൂട്ടായ ശ്രമഫലമായാണ് തനിക്ക് അവാർഡ് കിട്ടിയതെന്ന് റോയി മാഷ് പറയുന്നു.
ഡോക്ടർമാർ, എൻജിനീയർമാർ, കോളജ് അധ്യാപകർ എന്നിങ്ങനെ വലിയൊരു ശിഷ്യ സമ്പത്തിനുടമയാണ്. അധ്യാപന ജീവിതത്തിെൻറ തുടക്കത്തിലെ ഏതാനും മാസങ്ങൾ സുൽത്താൻ ബത്തേരി സെൻറ് ജോസഫ്സ് സ്കൂളിലായിരുന്നു.
പിന്നീട് കോളിയാടിയിൽ എത്തി. ബത്തേരി അസംപ്ഷൻ സ്കൂളിലെ അധ്യാപിക ലിസിയാണ് ഭാര്യ. മൂത്ത മകൻ റസൽ കൃഷി വകുപ്പിൽ ജീവനക്കാരനാണ്. മകൾ റസലിൻ തിരുവനന്തപുരം മാർ ഇവാനിയോസിൽ ബിരുദ വിദ്യാർഥിയാണ്. ഇളയ മകൾ റിയ പത്താം ക്ലാസ് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.