നടവയൽ: ചിറ്റാലൂർക്കുന്നിൽ തെരുവുനായ്ക്കൾ കോഴി ഫാമിൽ കയറി 1,300 കോഴികളെ ആക്രമിച്ചുകൊന്നു. ചൊവാഴ്ച ഉച്ചയോടെയാണ് സംഭവം. നടവയൽ തെങ്ങടയിൽ അബ്രഹാമിന്റെ ചിറ്റാലൂർക്കുന്നിലെ കോഴിഫാമിന്റെ കമ്പിവല തകർത്ത രണ്ടു നായ്ക്കൾ കൂട്ടത്തോടെ കോഴികളെ ആക്രമിക്കുകയായിരുന്നു. രണ്ടു കിലോ തൂക്കമുള്ള കോഴികളാണ് ചത്തത്. പത്തുദിവസം കഴിഞ്ഞാൽ കൊടുക്കാൻ പ്രായമായവയാണ്. ഫാമിനുള്ളിൽ കയറിയ നായ്ക്കൾ ഉള്ളിൽ പാഞ്ഞുനടന്ന് ആക്രമണം നടത്തുകയായിരുന്നു.
ഫാമിൽ നായ്ക്കളുടെ ആക്രമണം വീട്ടിലെ സി.സി കാമറയിൽ കണ്ട അബ്രഹാം എത്തുമ്പോഴേക്കും നായ്ക്കൾ രക്ഷപ്പെട്ടിരുന്നു. 2500 ഓളം കോഴികൾ ഉണ്ടായിരുന്നു. നാലുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഫാംഉടമ പറഞ്ഞു. ചിറ്റാലൂർക്കുന്നിലും പരിസര പ്രദേശങ്ങളിലും നാളുകളായി തെരുവുനായ് ശല്യം രൂക്ഷമാണ്. നടവയൽ ഗവ. മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. അനിത പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.