Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅവസാനിക്കാതെ...

അവസാനിക്കാതെ തെരുവുനായ് ആക്രമണം; 1,300 കോഴികളെ കടിച്ചുകൊന്നു

text_fields
bookmark_border
stray dog menace
cancel
camera_alt

തെ​രു​വ​ുനാ​യ്ക്ക​ൾ ക​ടി​ച്ചുകൊ​ന്ന കോ​ഴി​ക​ൾ

ന​ട​വ​യ​ൽ: ചി​റ്റാ​ലൂ​ർ​ക്കു​ന്നി​ൽ തെ​രു​വുനാ​യ്ക്ക​ൾ കോ​ഴി ഫാ​മി​ൽ ക​യ​റി 1,300 കോ​​ഴി​ക​ളെ ആ​ക്ര​മി​ച്ചുകൊ​ന്നു. ചൊ​വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ന​ട​വ​യ​ൽ തെ​ങ്ങ​ട​യി​ൽ അ​ബ്ര​ഹാ​മി​ന്റെ ചി​റ്റാ​ലൂ​ർ​ക്കു​ന്നി​ലെ കോ​ഴി​ഫാ​മി​ന്റെ ക​മ്പി​വ​ല ത​ക​ർ​ത്ത ര​ണ്ടു നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ കോ​ഴി​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു കി​ലോ തൂ​ക്ക​മു​ള്ള കോ​ഴി​ക​ളാ​ണ് ച​ത്ത​ത്. പ​ത്തു​ദി​വ​സം ക​ഴി​ഞ്ഞാ​ൽ കൊ​ടു​ക്കാ​ൻ പ്രാ​യ​മാ​യ​വ​യാ​ണ്. ഫാ​മി​നു​ള്ളി​ൽ ക​യ​റി​യ നാ​യ്ക്ക​ൾ ​ഉ​ള്ളി​ൽ പാ​ഞ്ഞുന​ട​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഫാ​മി​ൽ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വീ​ട്ടി​ലെ സി.​സി കാ​മ​റ​യി​ൽ ക​ണ്ട അ​ബ്രഹാം എ​ത്തു​മ്പോ​ഴേ​ക്കും നാ​യ്ക്ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. 2500 ഓ​ളം കോ​ഴി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. നാ​ലു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഫാം​ഉ​ട​മ പ​റ​ഞ്ഞു. ചി​റ്റാ​ലൂ​ർ​ക്കു​ന്നി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ളു​ക​ളാ​യി തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്. ന​ട​വ​യ​ൽ ഗ​വ. മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്ററിന​റി സ​ർ​ജ​ൻ ഡോ. ​അ​നി​ത പോ​സ്റ്റ്​മോ​ർ​ട്ടം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog menacechickens killed
News Summary - stray dog menace-1300 chickens were bitten to death
Next Story