സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്. ഏഴ് ഡ്രൈവർമാർ, അഞ്ച് കണ്ടക്ടർമാർ, മൂന്ന് മെക്കാനിക്കൽ ജീവനക്കാർ എന്നിവർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇവരിൽ മിക്കവരും വീടുകളിൽ ചികിത്സയിലാണ്. ഡിപ്പോയിൽനിന്നുള്ള സർവിസുകളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല.
സുൽത്താൻ ബത്തേരിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള സർവിസ് കർണാടക അധികൃതർ പരിശോധന കർശനമാക്കിയതോടെ നിർത്തി. ഉച്ചക്ക് ബത്തേരി ഡിപ്പോയിൽനിന്ന് യാത്ര ആരംഭിച്ച് കോഴിക്കോട് എത്തി തിരിച്ച് ബംഗളൂരുവിലേക്ക് പോകുന്ന സർവിസാണ് നിർത്തിയത്. കുട്ട, ഗോണിക്കുപ്പ വഴിയാണ് സർവിസ് നടത്തിയിരുന്നത്.
കഴിഞ്ഞദിവസം കർണാടക അതിർത്തിയിൽ എത്തിയപ്പോൾ ഡ്രൈവർ, കണ്ടക്ടർ എന്നിവരോടും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കോവിഡ് രൂക്ഷമായതോടെ കലക്ഷൻ തീരെ കുറഞ്ഞെന്നും അതിനാലാണ് ഈ മാസം 30 വരെ സർവിസ് നിർത്തിവെക്കുന്നതെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.