സുൽത്താൻ ബത്തേരി: മന്ദംകൊല്ലിയിലെ ബീവറേജ് ഒൗട്ട്ലെറ്റിലേക്ക് മദ്യപർ ഒഴുകുന്നു. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് വെള്ളിയാഴ്ച വരി നീണ്ടത്. സാമൂഹിക അകലം പാലിക്കാതെ മാസ്ക് പോലും ധരിക്കാതെയാണ് പലരും വരി നിന്നത്.
ബീനാച്ചി കവലയിൽനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് മന്ദംകൊല്ലിയിലെ ബീവറേജ് മദ്യശാല. താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ നിന്നു കാൽനടയായും ഓട്ടോയിലും ബസിലുമാണ് ആളുകൾ മദ്യശാലയിൽ എത്തുന്നത്. നൂറു കണക്കിന് ആളുകൾ ഒത്തുകൂടുന്നതിനാൽ വൻ തിരക്കാണ് പ്രദേശത്തുണ്ടാകുന്നത്.
തിരക്ക് നിയന്ത്രിക്കാൻ ഒന്നോ രണ്ടോ പൊലീസുകാരുണ്ടായിട്ട് ഒരു പ്രയോജനവുമില്ലാത്ത അവസ്ഥ. മദ്യം സേവിക്കാനായി അനുബന്ധ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും പ്രദേശത്ത് ധാരാളമുണ്ട്. എല്ലയിടത്തും വലിയ തിരക്കാണ്. ഈ രീതിയിൽ പോകുകയാണെങ്കിൽ സുൽത്താൻ ബത്തേരി മേഖലയിലെ പോസിറ്റിവിറ്റി നിരക്ക് അധികം താമസിയാതെ കൂടുമെന്ന ആക്ഷേപം ശക്തമാണ്.
ജില്ലയിലെ ഒട്ടുമിക്ക സ്ഥലത്തും ബീവറേജ് ഷോപ്പുകൾക്കു മുന്നിൽ വൻ തിരക്കാണ്. പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ. ശനി, ഞായർ ദിവസങ്ങളിലെ ലോക്ഡൗണാണ് മദ്യപർ കൂട്ടത്തോടെ എത്താൻ കാരണം.
പനമരം: ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയവരുടെ വൻതിരക്ക്. ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത് ജനവാസ കേന്ദ്രമായ കോട്ടൂർ പ്രദേശത്താണ്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് മദ്യം വാങ്ങാനെത്തുന്നത്. രാവിലെ മുതൽ പനമരം നീരട്ടാടി റോഡിൽ നീണ്ട വരിയാണ്. പരിസര വീടുകളിലെ കുട്ടികൾക്കും സ്ത്രീകൾക്കും വഴി നടക്കാൻ കഴിയുന്നില്ലെന്നു നാട്ടുകാർ പറയുന്നു. വാഹന പാർക്കിങ്ങിനും പ്രയാസങ്ങൾ സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.