സുൽത്താൻ ബത്തേരി: മീനങ്ങാടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒ.പി പരിശോധനക്ക് രോഗികളുടെ തിക്കുംതിരക്കും. ദിവസവും നൂറ് കണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്. ടോക്കൺ ക്രമത്തിൽ രോഗികളെ വിളിക്കാത്തതാണ് പ്രശ്നം. കൈയൂക്കുള്ളവന് ആദ്യം കയറാമെന്ന അവസ്ഥയാണ്. ആശുപത്രി പ്രവേശന കവാടത്തിൽ തന്നെയാണ് ടോക്കൺ കൊടുക്കുന്ന സ്ഥലം. ഇത് വളരെ കാര്യക്ഷമമായ രീതിയിലാണുള്ളത്.
ടോക്കൺ എടുത്തതിന് ശേഷം ഡോക്ടറെ കാണാൻ ക്യൂ നിൽക്കണം. അതിന് മാത്രം സ്ഥലമില്ലാത്തതിനാൽ ഓരോ കൗണ്ടറിന് മുന്നിലും രോഗികൾ കൂട്ടംകൂടി നിൽക്കാറാണ് പതിവ്. ചിലപ്പോൾ ഇത് മണിക്കൂറുകൾ നീളും.
ഡോക്ടർമാരുടേതായി ആറ് കൗണ്ടറുകളുണ്ട്. കൗണ്ടറുകളോടനുബന്ധിച്ച് ടോക്കൺ നമ്പർ എഴുതിക്കാണിക്കുന്ന ഇലക്ട്രോണിക് സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഒന്നും പ്രവർത്തിക്കുന്നില്ല. ഉച്ചക്ക് ശേഷവും ഇപ്പോൾ ഒ.പി പരിശോധനയുണ്ട്. അതിനനുസരിച്ച് രോഗികളുടെ എണ്ണവും കൂടി. എന്നാൽ, കൂടുതൽ സൗകര്യങ്ങളൊരുക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.