സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിെൻറ ഭൂമിയിടപാട് അന്വേഷണത്തിന് വിധേയമാക്കണമെന്ന് ജെ.ആര്.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആവശ്യപ്പെട്ടു. ഏപ്രിലിൽ വസ്തു വാങ്ങാനായി അഞ്ചുലക്ഷം രൂപ പ്രശാന്ത് മുന്‍കൂറായി നല്‍കിയെന്നും ഇത് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വന്ന പണത്തില്‍ നിന്നാണെന്നും അവർ ആരോപിച്ചു.
മണിമല ഹോംസ്റ്റേയിൽ തെളിവെടുപ്പിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രസീത. തെരഞ്ഞെടുപ്പിന് 3.5 കോടി രൂപ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയതെന്നാണ് കണക്കുകള്‍ പറയുന്നത്.
എന്നാല്‍ ഇത്രയും തുകയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മണ്ഡലത്തില്‍ നടന്നിട്ടില്ല. ബി.ജെ.പിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. ഈ തുക എന്തു ചെയ്തെന്ന കാര്യത്തിലും അന്വേഷണം വേണം. കേന്ദ്രമന്ത്രി അമിത്ഷാ വന്നിട്ടുപോലും കാര്യമായ പ്രവര്‍ത്തനം നടന്നില്ല.
അപ്പോഴാണ് മണ്ഡലത്തില്‍ 3.5 കോടി വന്നെന്ന് പറയുന്നത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ വോട്ട് കുറയുമെന്ന് ഫലപ്രഖ്യാപനത്തിനു മുന്നേ തങ്ങള്‍ പറഞ്ഞിരുന്നു. ഇതിലും സാമ്പത്തിക ക്രമക്കേടും വോട്ടുകച്ചവടവും നടന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.