സുൽത്താൻ ബത്തേരി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽപെട്ടവർക്ക് താൽക്കാലിക പുനരധിവാസത്തിന് പറ്റിയ ഒരു കെട്ടിടം സുൽത്താൻ ബത്തേരിലുണ്ട്. പൊതുമരാമത്ത് ലക്ഷണങ്ങൾ മുടക്കി നിർമിച്ച കെട്ടിടം കാടുപിടിച്ച് കിടക്കുകയാണ്. ഒന്നോ രണ്ടോ കുടുംബങ്ങളെ ഇവിടെ താമസിപ്പിക്കാമെങ്കിലും അതിനുള്ള ഒരു നീക്കവുമില്ല.
സുൽത്താൻ ബത്തേരി നഗരത്തിൽ ചുള്ളിയോട് റോഡിലാണ് കെട്ടിടമുള്ളത്. പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസിക്കാനുള്ളതാണ് ഈ കെട്ടിടം. ഒരു വർഷം മുമ്പ് വരെ ഇവിടെ ഉദ്യോഗസ്ഥർ താമസിച്ചിരുന്നു. രണ്ടു മാസം മുമ്പ് വരെ റോഡ് പണിയുമായി ബന്ധപ്പെട്ട തൊഴിലാളികളുമുണ്ടായിരുന്നു.
അവരും പോയതോടെ കെട്ടിടം വെറുതെ കിടക്കുകയാണ്. രണ്ടുവർഷം മുമ്പ് 20 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് ചെലവഴിച്ചത്. ചെറിയ രീതിയിൽ അറ്റകുറ്റപ്പണി ചെയ്താൽ ഈ കെട്ടിടം താമസയോഗ്യമാണെന്നാണ് പൊതുമരാമത്തുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.