സുൽത്താൻ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ ഒമ്പത് വയസ്സുള്ള പെൺ കടുവയെ ചത്തനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ ഉൾപ്പെടുന്ന പൂച്ചക്കുളം വനഭാഗത്തുനിന്ന് ജഡം കണ്ടെത്തിയത്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
വയനാട് വന്യജീവിസങ്കേതം മേധാവി എസ്. നരേന്ദ്രബാബു, അസി. വൈൽഡ് ലൈഫ് വാർഡൻമാരായ കെ.പി. സുനിൽകുമാർ, രമ്യാ രാഘവൻ എന്നിവരുടെ മേൽനോട്ടത്തിൽ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ് എന്നിവർ ജഡം പോസ്റ്റ്മോർട്ടം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.