സുല്‍ത്താന്‍ ബത്തേരി: വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ നാലാം ദിവസ പര്യടനം നായ്ക്കട്ടിയില്‍ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് റസാഖ് കല്പറ്റ ഉദ്ഘാടനം ചെയ്തു. ടി. അവറാന് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ഭാരവാഹികളായ പി.പി. അയ്യൂബ്, എം.എ. അസൈനാര്‍, അബ്ദുല്ല മാടക്കര, ഷബീര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
മൂലങ്കാവില്‍ കെ. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജാസര്‍ പാലക്കല്‍ പ്രഭാഷണം നടത്തി. കോട്ടക്കുന്നിൽ കോണിക്കല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ തരുവണ പ്രഭാഷണം നടത്തി. ഗാന്ധി ജങ്ഷനില്‍ ഷബീര്‍ അഹമ്മദ്, അമ്മായിപ്പാലത്ത് ഖാദര്‍ മാടക്കര, കോളിയാടിയില്‍ എം.എ. ഉസ്മാന്, മാടക്കരയില്‍ അബ്ദുല്ല മാടക്കര, അഞ്ചാം മൈലില്‍ സി. അസൈനു എന്നിവർ അധ്യക്ഷത വഹിച്ചു.
ചുള്ളിയോട് ടൗണില്‍ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന് കല്ലായി ഉദ്ഘാടനം ചെയ്തു. യൂത്ത് മാര്‍ച്ചിന് ജില്ല ഭാരവാഹികളായ ജാസര്‍ പാലക്കല്‍, ഷമീം പാറക്കണ്ടി, ജാഫര്‍ മാസ്റ്റര്‍, പി.കെ. ഷൗക്കത്തലി, ആരിഫ് തണലോട്ട്, ഹാരിസ് ബനാന, സമദ് കണ്ണിയന്‍, ഹാരിസ് കാട്ടിക്കുളം, സി ഷിഹാബ്, സി കെ മുസ്തഫ, മോയി കട്ടയാട് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.