കടുവ കൂട്ടിൽ തന്നെ; വനം വകുപ്പിന് തലവേദന

പുൽപള്ളി: ചീയമ്പം 73ൽ പിടികൂടിയ പെൺ കടുവയുടെ സംരക്ഷണം വനം വകുപ്പിന് തലവേദനയാകുന്നു. വയനാടൻ കാടുകളിൽ തുറന്നുവിടരുതെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അടക്കമുള്ളർ വനം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടുവയെ മറ്റ് കാടുകളിൽ തുറന്നുവിടുന്നതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. മൃഗശാലകളിലും കടുവയെ സംരക്ഷിക്കുന്നതിനുള്ള സൗകര്യമില്ല. ഇത്തരം സാഹചര്യത്തിൽ കടുവയുടെ സംരക്ഷണം വനപാലകർക്കും ബാധ്യതയായി.

കടുവയുടെ ആരോഗ്യസ്​ഥിതി കഴിഞ്ഞ ദിവസം പരിശോധിച്ചു. പരിശോധനയിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും കണ്ടെത്തി.

ഇടുങ്ങിയ കൂട്ടിനുള്ളിൽ നിന്നുതിരിയാൻപോലും പ്രയാസപ്പെടുകയാണ് കടുവ. ഭക്ഷണമായി കോഴി മാംസമാണ്​ നൽകുന്നത്. ആളുകളുടെ സാമീപ്യം ഒഴിവാക്കാനായി പ്ലാസ്​റ്റിക് ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കടുവയെ കൂട്ടിൽതന്നെ ഇട്ടതിനാൽ മൃഗസ്​നേഹികളും രംഗത്തുവന്നിട്ടുണ്ട്.

കടുവയെ സുരക്ഷിതമായി ഉൾവനത്തിൽ തുറന്നുവിടണമെന്നാണ് ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.