വ​ന്യ​മൃ​ഗം ആ​ക്ര​മി​ച്ചു​കൊ​ന്ന ചു​ളി​ക്ക പ​ന​ങ്ങാ​ട​ൻ

ഇ​ബ്രാ​ഹീ​മി​ന്‍റെ പ​ശു

മൈലമ്പാടിയിൽ താവളമാക്കി കടുവ; തിരഞ്ഞുമടുത്ത് വനംവകുപ്പ്

സുൽത്താൻ ബത്തേരി: മൈലമ്പാടി പ്രദേശത്ത് കടുവ താവളമാക്കിയിട്ട് ഒരുമാസത്തോളമായിട്ടും തുരത്താനുള്ള നടപടി എങ്ങുമെത്തിയില്ല. ചൊവ്വാഴ്ച പ്രദേശത്തെ ക്ഷീരകർഷകന്‍റെ പശുവിനെ ആക്രമിച്ചു. ഉടൻ പിടികൂടുമെന്നാണ് വനംവകുപ്പ് ആവർത്തിക്കുന്നത്. മൈലമ്പാടി മണ്ഡകവയല്‍ പൂളക്കടവ് ബാലകൃഷ്ണന്‍റെ കറവപ്പശുവിനെയാണ് ഒടുവിൽ ചൊവ്വാഴ്ച വെളുപ്പിന് ആക്രമിച്ചത്. മണ്ഡകവയലിലെ നെരവത്ത് ബിനുവിന്റെ വീടിനോടനുബന്ധിച്ചുള്ള സി.സി.ടി.വി കാമറയിലാണ് കഴിഞ്ഞ ബുധനാഴ്ച കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഒരാഴ്ചയായി കടുവ പ്രദേശം വിട്ടുപോയിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കാടുപിടിച്ചുകിടക്കുന്ന കൃഷിയിടങ്ങളിലാണ് കടുവ തങ്ങുന്നതെന്ന് സൂചനയുണ്ട്. ഇത്തരം തോട്ടങ്ങൾ ഇവിടെ ധാരാളമാണ്. കടുവയെ നിരീക്ഷിച്ച് സ്വഭാവം മനസ്സിലാക്കിയതിന് ശേഷം കൂടുവെക്കാനുള്ള കണക്കുകൂട്ടലിലാണ് വനംവകുപ്പ്. ഇതിനായി ഒരാഴ്ചമുമ്പ് തോട്ടങ്ങളിൽ കാമറ സ്ഥാപിച്ചു. കടുവയുടെ പ്രായം, ആരോഗ്യം എന്നിവ മനസ്സിലാക്കിയതിനുശേഷമേ കൂട് വെക്കാൻ സാധ്യതയുള്ളൂ. പ്രായം കൂടുതലുള്ള, ആരോഗ്യം കുറവുള്ള കടുവകൾ മാത്രമേ കൂട്ടിൽ കയറാൻ സാധ്യതയുള്ളൂവെന്നാണ് വനംവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. കെട്ടിയിട്ട മൃഗത്തെ ഭക്ഷണമാക്കാൻ ഇത്തരം കടുവകളേ ശ്രമിക്കൂ.

ക്ഷീരകർഷകർ ഏറെയുള്ള പ്രദേശമാണ് മൈലമ്പാടി. ഒരു മാസത്തോളമായി കടുവയുടെ സാന്നിധ്യത്തിൽ ഇവിടത്തെ ജനങ്ങൾ ഭയപ്പാടിലാണ്. പുല്ലരിയാൻ പോകുന്നവർക്ക് ജീവൻ പണിയപ്പെടുത്തേണ്ട സ്ഥിതിയാണ്. പാമ്പ്ര, മൈലമ്പാടി, പുല്ലുമല പ്രദേശങ്ങളിൽ സ്വകാര്യ പ്ലാന്റേഷനുകൾ ഏറെയുണ്ട്. ഇവിടെയെത്തുന്ന കടുവകൾ കാട്ടിലേക്ക് തിരിച്ചുപോകാത്തതിന് കാരണവും ഇതാണ്. മൂന്നുദിവസം മുമ്പ് കൊളഗപ്പാറയിൽ തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കാണാതായിരുന്നു. കടുവ കൊണ്ടുപോയതാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. പുല്ലുമല, മൈലമ്പാടി പ്രദേശങ്ങളിൽനിന്ന് കൊളഗപ്പാറയിലേക്ക് കൂടുതൽ ദൂരമില്ല.

ക​ടു​വ ശ​ല്യം; വ​നം മ​ന്ത്രി​ക്ക് എം.​എ​ൽ.​എ​യു​ടെ ക​ത്ത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ക​ത്ത് ന​ൽ​കി. സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ടു​വ ഇ​റ​ങ്ങു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക​ടു​വ നി​ര​വ​ധി മ​നു​ഷ്യ ജീ​വ​നു​ക​ളെ​യും വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ​യും അ​പാ​യ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. ജീ​വ​നോ​പാ​ധി​യാ​യ പ​ശു, ആ​ട് തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളെ ക​ടു​വ കൊ​ന്നൊ​ടു​ക്കു​ന്ന​തി​ലൂ​ടെ ക​ര്‍ഷ​ക​ന് വ​ന്‍സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​ന്നു. ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം സ​ര്‍ക്കാ​റി​ല്‍ നി​ന്നും ല​ഭ്യ​മാ​കു​ന്നു​മി​ല്ല. കാ​ടും, നാ​ടും വേ​ര്‍തി​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി മേ​ല്‍ വി​ഷ​യ​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. വ​നം വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ എ​ന്നി​വ​ര്‍ക്കും ക​ത്ത് ന​ല്‍കി​യി​ട്ടു​ണ്ട്.

എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ കൊ​ന്നു

മേ​പ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡ് ചു​ളി​ക്ക​യി​ൽ എ​ട്ടു മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു​വി​നെ പു​ലി​യെ​ന്ന് സം​ശ​യി​ക്കു​ന്ന വ​ന്യ​മൃ​ഗം കൊ​ന്ന് ഭ​ക്ഷി​ച്ചു. ചു​ളി​ക്ക എ​സ്‌​റ്റേ​റ്റി​ൽ പ​ന​ങ്ങാ​ട​ൻ വീ​ട്ടി​ൽ ഇ​ബ്രാ​ഹീ​മി​ന്‍റെ മേ​യാ​ൻ വി​ട്ട പ​ശു​വി​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വ​ന്യ​മൃ​ഗം കൊ​ന്ന് പാ​തി ഭ​ക്ഷി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ച്ചു​പോ​യ​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ ഇ​ബ്രാ​ഹീ​മി​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ശു​വാ​ണ് ഇ​ത്ത​ര​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​ന​ങ്ങാ​ട​ൻ ഇ​ബ്രാ​ഹീ​മി​ന്‍റെ​ത​ന്നെ അ​ഞ്ചു പ​ശു​ക്ക​ളെ​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ടി​ച്ചു​കൊ​ന്ന​ത്. ഇ​തി​ൽ ര​ണ്ട് പ​ശു​ക്ക​ൾ​ക്ക് മാ​ത്ര​മേ പ​രി​മി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചു​ള്ളൂ.

പ്ര​ദേ​ശ​ത്ത് പ​ശു​ക്ക​ളെ​യും ആ​ടു​ക​ളെ​യും വ​ള​ർ​ത്തി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന നി​ര​വ​ധി ക​ർ​ഷ​ക​രു​ണ്ട്. അ​വ​രെ​ല്ലാം ക​ടു​ത്ത​ഭീ​തി​യി​ലാ​ണ്. മ​റ്റു​പ​ല​ർ​ക്കും ഇ​തു​പോ​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പ​ധി​കൃ​ത​ർ പ്ര​ദേ​ശ​ത്ത് കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​കാ​രി​യാ​യ മൃ​ഗം പു​ലി​യോ ക​ടു​വ​യോ എ​ന്ന് തി​രി​ച്ച​റി​യാ​മെ​ന്ന​ല്ലാ​തെ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങാ​തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് പ്ര​ദേ​ശ​ത്തു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - tiger in mayilambadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.