പഞ്ചായത്ത് കെട്ടിടം മണ്ണിൽ ആണ്ടുപോയിട്ട്​ രണ്ടു വർഷം; ഉണരാതെ അധികൃതർ

വൈത്തിരി: 2018ലെ പ്രളയത്തിൽ വൈത്തിരിയിലെ പഞ്ചായത്ത് ബസ്​സ്​റ്റാൻഡിലെ കെട്ടിടം മണ്ണിൽ ആണ്ടുപോയിട്ട് രണ്ടു വർഷം പിന്നിടുന്നു. പഞ്ചായത്തി​െൻറ ഇരുനില കെട്ടിടത്തി​െൻറ താഴത്തെ നില 2018 ആഗസ്​റ്റ്​ 10ന്​ അർധരാത്രി മണ്ണിനടിയിലേക്കു താണു. രണ്ടു ദിവസം കഴിഞ്ഞു ജനങ്ങൾ നോക്കിനിൽക്കെ കെട്ടിടത്തി​െൻറ മുഴുവൻ ഭാഗവും മണ്ണിൽ പൂണ്ടുപോയി. ഒപ്പം ഇതിൽ കച്ചവടം ചെയ്ത നിരവധിപേരുടെ സ്വപ്നങ്ങളും. കെട്ടിടം തകർന്നതി​െൻറ കാരണങ്ങളിലേക്കോ, കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിപ്പോയോ എന്നോ ഒരു അന്വേഷണവും നടന്നില്ല. സർക്കാർ പണം ഇവിടെ മണ്ണിനടിയിലായിട്ട്​ അധികൃതർക്ക്​ ഒരു കുലുക്കവുമില്ല. നിർമാണത്തിലെ അപാകതയടക്കം നിരവധി ചോദ്യങ്ങൾക്ക്​ ഇപ്പോഴും ഉത്തരമില്ല.

നിലംപൊത്തുമ്പോൾ കടകളും എ.ടി.എം കൗണ്ടറും കെട്ടിടത്തിലുണ്ടായിരുന്നു. രണ്ടാമത്തെ നിലയിൽ കോൺഫറൻസ് ഹാളും ഉണ്ടായിരുന്നു. കെട്ടിടം തകർന്നതോടെ കടയുടമകളും കെട്ടിടത്തിനോട് ചേർന്ന് താമസിക്കുന്നവരും പെരുവഴിയിലായി. ആർക്കും ഒരു സഹായവും കിട്ടിയില്ല.

ഇരുനില കെട്ടിടം തകരുന്നതിന് മു​േമ്പതന്നെ കെട്ടിടത്തിൽ വൈത്തിരിയിലെ ചില വ്യാപാരികൾ വിള്ളൽ കാണുകയും അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. കെട്ടിടം തകർന്നത് അർധ രാത്രിയായതിനാൽ വൻദുരന്തമാണ് ഒഴിവായത്. താഴത്തെ നില തകർന്നതോടെ ഈ ഭാഗത്തേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

കെട്ടിടത്തിലുണ്ടായിരുന്ന ശൗചാലയം ബസ്​ സ്​റ്റാൻഡിലെത്തുന്നവർക്ക്​ ഏറെ ഉപകാരപ്രദമായിരുന്നു. കെട്ടിടം തകർന്നതോടെ പൊതുജനങ്ങൾക്ക്​ ശൗചാലയം ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്ത്​ അധികൃതർ ബദൽ സൗകര്യം ഒരുക്കിയിട്ടില്ല. മാത്രമല്ല, പഞ്ചായത്തി​െൻറ ലക്ഷങ്ങൾ പാഴായതി​െനക്കുറിച്ച്​ ഒരു അന്വേഷണവും ഇല്ല. ജില്ല ദുരന്ത നിവാരണ അതോറിറ്റിയും പൊലീസ്​ വിജിലൻസും ബന്ധപ്പെട്ട ഓഡിറ്റ്​ വിഭാഗവും ഇവിടെ നോക്കുകുത്തിയായി.

കെട്ടിടം മണ്ണിലേക്ക്​ ആഴ്ന്നുപോവുകയും പിൻവശത്തെ മണ്ണിടിയുകയും ചെയ്തതോടെ ഇതിനു സമീപം താമസിച്ചിരുന്ന സി.പി. റുഖിയയുടെ വീട് വാസയോഗ്യമല്ലാതായി. പഞ്ചായത്തിനെതിരെ ഇവർ സമർപ്പിച്ച കേസിൽ കോടതി സംരക്ഷണ ഭിത്തി നിർമിച്ചുകൊടുക്കാൻ ഉത്തരവിട്ടിരുന്നു.

പഞ്ചായത്ത് അധികൃതർ ഇതിനെതിരെ അപ്പീൽ പോയിട്ടുണ്ട്. കേസ് നടക്കുന്നതിനാലും ദുരന്തനിവാരണ അതോറിറ്റി അനുമതി ഇല്ലാത്തതിനാലുമാണ് കെട്ടിടാവശിഷ്​ടം നീക്കം ചെയ്യാത്ത​െതന്നാണ് പഞ്ചായത്ത്​ അധികൃതർ പറയുന്നത്. കെട്ടിടാവശിഷ്​​ടങ്ങൾ നീക്കം ചെയ്യാതെ കിടക്കുന്നതിനാൽ സ്​റ്റാൻഡിലെത്തുന്ന ബസുകൾക്കും യാത്രക്കാർക്കും അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. മാത്രമല്ല, കെട്ടിടത്തിനു പിറകിലെ മണ്ണും വീടും ഏതുസമയവും താഴേക്ക് പതിക്കുന്ന സ്​ഥിതിയിലാണ്​. 

തളിപ്പുഴയിൽ കെട്ടിടം താഴ്ന്നിട്ട് ഒരു വർഷം

വൈത്തിരി: ദേശീയ പാതയിൽ തളിപ്പുഴയിൽ ഇരുനില കെട്ടിടം പുഴയോരത്ത്​ താഴ്​ന്നുപോയിട്ട് ഒരു വർഷം പിന്നിടുന്നു. കെട്ടിടാവശിഷ്​ടങ്ങള്‍ നീക്കം ചെയ്യാതെ അതേപോലെ കിടക്കുകയാണ്​. 2019 ആഗസ്​റ്റ്​ എട്ടിന് രാത്രിയാണ് റോഡരികില്‍ പുഴയോട് ചേര്‍ന്ന് നിർമിച്ച കെട്ടിടം​ അടിഭാഗത്തെ മണ്ണൊലിച്ചു പോയതിനെ തുടര്‍ന്ന് താഴേക്ക് പൂണ്ടുപോയത്​. കൊണ്ടോട്ടി സ്വദേശികളുടേതാണ് കെട്ടിടം.


ജില്ല ദുരന്ത നിവാരണ സമിതി കെട്ടിടാവശിഷ്​ടങ്ങള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ടിരുന്നു. നീക്കം ചെയ്യാന്‍ കരാർ നൽകിയിട്ടുണ്ടെന്നും കോവിഡ്​ പ്രതിസന്ധിയും മഴയും മൂലം വൈകിയതാണെന്നും കെട്ടിടം ഉടമകളിലൊരാളായ സെയ്തലവി പറഞ്ഞു.

പുഴയോരത്ത്​ നിർമാണത്തിന് അനുമതി കൊടുത്തതിന് ഇപ്പോഴും വിമർശനം ഏറ്റുവാങ്ങുകയാണ് ഗ്രാമപഞ്ചായത്ത്​. ഇതുപോലെ നിരവധി വിവാദ നിർമാണങ്ങൾ വൈത്തിരിയിലുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.