വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ

വയനാടെന്താ കുപ്പത്തൊട്ടിയോ?

വൈ​ത്തി​രി: ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​സ്വാ​ദ​ന​ങ്ങ​ൾ​ക്ക​പ്പു​റം ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സം ല​ഭി​ക്കാ​നു​മാ​ണ് സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​മാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന​ത്.

വി​ഷു, ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ക​ൾ​ക്കു​ശേ​ഷം ജി​ല്ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു. പ​ല വാ​രാ​ന്ത്യ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ താ​മ​സി​ക്കാ​ൻ ഒ​രു മു​റി​പോ​ലും ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​വാ​റു​ണ്ട്. പ​ല​രും ബ​സ്ഷെ​ൽ​ട്ട​റു​ക​ളി​ലും സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലും കി​ട​ന്നു​റ​ങ്ങി.

ഗ​താ​ഗ​ത​ക്കുരു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ചു​ര​ത്തി​ലൂ​ടെ വ​ലി​യ ച​ര​ക്കു​ലോ​റി​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വ​യ​നാ​ട് ചു​ര​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത സ്തം​ഭ​ന​വും പ​തി​വാ​ണ്. ജി​ല്ല​യി​ൽ മാ​ത്ര​മ​ല്ല, തൊ​ട്ട​ടു​ത്ത നീ​ല​ഗി​രി​യി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ.ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ക്ലീ​ൻ വൈ​ത്തി​രി പ​ദ്ധ​തി​യു​മാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലൂ​ടെ പോ​കു​ന്ന ദേ​ശീ​യ​പാ​ത​ക്ക് ഇ​രു​വ​ശ​ത്തു​നി​ന്നും മാ​ത്രം 1600ഓ​ളം ചാ​ക്ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ശേ​ഖ​രി​ച്ച് ന​ശി​പ്പി​ച്ച​ത്. ഈ ​മാ​ലി​ന്യ​ങ്ങ​ള​ത്ര​യും വ​യ​നാ​ട്ടി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്.

ഇൗ​യ​ടു​ത്താ​യി സ​ഞ്ചാ​രി​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചി​ട്ടു​മു​ണ്ട്.റോ​ഡ​രി​കി​ലും ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ന്നി​ലും മ​ര​ച്ചു​വ​ടു​ക​ളി​ലും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ഉ​പേ​ക്ഷി​ക്കു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

എ​വി​ടെ നോ​ക്കി​യാ​ലും മാ​ലി​ന്യം

സ​ഞ്ചാ​രി​ക​ൾ ഭ​ക്ഷ​ണം പാ​കം ചെ​യ്തു കൊ​ണ്ടു​വ​രുക​യും കൂ​ട്ട​മാ​യി ഒ​രി​ട​ത്തി​രു​ന്ന് ക​ഴി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന​ത്. ഇ​തി​നാ​യി ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ​​േപ്ല​റ്റു​ക​ളും ഗ്ലാ​സു​ക​ളും അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു​ണ്ട്. ചു​രം ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യ​മ​യ​മാ​ണ്. ല​ക്കി​ടി ക​വാ​ടം ക​ഴി​ഞ്ഞാ​ൽ ജി​ല്ല​യി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും മാ​ലിന്യം നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

മാ​ലി​ന്യം ത​ള്ള​രു​തെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​വ​രോ​ട് സ​ഞ്ചാ​രി​ക​ൾ ക​യ​ർ​ത്ത് സം​സാ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​നും ത​ളി​പ്പു​ഴ​ക്കും ഇ​ട​യി​ലു​ള്ള റോ​ഡ​രി​കു​ക​ളി​ലും മാ​ലി​ന്യം നി​റ​ഞ്ഞി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​ക്ക് സ​മാ​ന്ത​ര​മാ​യി ഒ​ഴു​കു​ന്ന ത​ളി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ​പോ​ലും മാ​ലി​ന്യം ചാ​ക്കു​ക​ളി​ലാ​ക്കി ത​ള്ളു​ന്നു. റോ​ഡി​നോ​ട് തൊ​ട്ടു​കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളും ഇ​പ്പോ​ൾ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​ണ്.

വി​ഫ​ല​മാ​വു​ന്ന ശു​ചീ​ക​ര​ണം

ആ​ഴ്ച​ക​ൾ​തോ​റും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ചു​ര​ത്തി​ല​ട​ക്കം പ​ല​യി​ട​ത്തും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​വും ശു​ചീ​ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, മാ​ലി​ന്യം നീ​ക്കം​ചെ​യ്തു മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യു​മ്പോ​ഴേ​ക്കും വീ​ണ്ടും മാ​ലി​ന്യം നി​റ​യും. ജി​ല്ല​യി​ലെ മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും ക്ലീ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തി മാ​ലി​ന്യം നീ​ക്കം ചെ​യ്തി​രു​ന്നു. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് ഫെ​ബ്രു​വ​രി​യി​ൽ ദേ​ശീ​യ പാ​ത​യു​ടെ ഇ​രു​വ​ശ​ത്തു​നി​ന്നും മാ​ത്ര​മാ​യി ശേ​ഖ​രി​ച്ച​ത് 1600 ഓ​ളം ചാ​ക്കു​ക​ളാ​യി​രു​ന്നു. മൂ​ന്നു മാ​സം ക​ഴി​ഞ്ഞ് ഇ​പ്പോ​ൾ ഇ​തേ​സ്ഥ​ല​ത്ത് വീ​ണ്ടും പെ​റു​ക്കു​ക​യാ​ണെ​ങ്കി​ൽ 3000 ചാ​ക്ക് മാ​ലി​ന്യ​മെ​ങ്കി​ലും ല​ഭി​ക്കും.

സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്ക​ണം

സ​ഞ്ചാ​രി​ക​ൾ​ക്കു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ ബ​സു​ക​ൾ നി​റു​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ലാ​ണ് മാ​ലി​ന്യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗം. ഇ​തി​നാ​യി നി​ശ്ചി​ത ഫീ​സും ഈ​ടാ​ക്കാം.

അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വം സൗ​ക​ര്യ​മാ​ക്കി സ​ഞ്ചാ​രി​ക​ൾ

അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ലം​ഭാ​വ​മാ​ണ് സ​ഞ്ചാ​രി​ക​ൾ ജി​ല്ല​യോ​ട് ക്രൂ​ര​ത​കാ​ട്ടു​ന്ന​തി​ന് കാ​ര​ണം. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഒ​രു ട്രാ​വ​ല​റി​ൽ​നി​ന്ന് മാ​ലി​ന്യം റോ​ഡ​രി​കി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​ത് വൈ​ത്തി​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നേ​രി​ട്ട് പി​ടി​കൂ​ടി തി​രി​കെ എ​ടു​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​രം ന​ട​പ​ടി​ക​ളും നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ക​ർ​ശ​ന​മാ​ക്കി എ​ല്ലാ ദി​വ​സ​വും പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ മാ​ത്ര​മേ വ​യ​നാ​ട് കു​പ്പ​ത്തൊ​ട്ടി​യാ​വു​ന്ന​തി​ന് മാ​റ്റ​മു​ണ്ടാ​വൂ. 

Tags:    
News Summary - Garbage hauling is increasing day by day in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.