വൈത്തിരി: പൊഴുതന പഞ്ചായത്തിെൻറ മാലിന്യ നിർമാർജന പദ്ധതി പ്രകാരം ശേഖരിച്ച മാലിന്യങ്ങൾ കെട്ടിടത്തിൽനിന്ന് പുറത്തേക്കൊഴുകി പുഴയിൽ കിടക്കുന്നു.
പഞ്ചായത്ത് ഓഫിസിെൻറ പിറകിലുള്ള കെട്ടിടത്തിലായിരുന്നു മാലിന്യക്കെട്ടുകൾ സൂക്ഷിച്ചത്.
ഈ കെട്ടിടം തകർന്നതോടെ മാലിന്യം പുറത്ത് കൂട്ടിവെച്ചിരിക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് വെള്ളം പൊങ്ങിയതോടെ മാലിന്യം ഒഴുകി പുഴയിൽ പലയിടത്തായി തങ്ങിനിൽക്കുകയാണ്. പാണ്ടിമട്ടത്ത് ചെന്നുചേരുന്ന പുഴയാണിത്.
ദുർഗന്ധം വമിക്കുന്ന മാലിന്യം വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണ്. നിരവധി പേർ ആശ്രയിക്കുന്ന പുഴയാണിത്.
കെട്ടിടം തകർന്നപ്പോൾ പ്രതിപക്ഷ സംഘടനകൾ മാലിന്യം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മാലിന്യം സംസ്കരിക്കാൻ എറണാകുളത്തെ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗ്രീൻ കേരള പദ്ധതിയിൽ ഉടൻ നീക്കം ചെയ്യുമെന്നും അധികൃതർ വിശദീകരിച്ചു.
നിരവധി ചാക്കിൽ മാലിന്യങ്ങൾ പൊളിഞ്ഞ കെട്ടിട പരിസരത്ത് കെട്ടിക്കിടക്കുന്നുണ്ട്. സ്ഥിരമായി വെള്ളം പൊങ്ങുന്ന സ്ഥലത്താണ് മാലിന്യം ശേഖരിക്കുന്നതിനുള്ള കെട്ടിടം ഉണ്ടാക്കിയതെന്ന് പരാതി നേരത്തേ ഉണ്ടായിരുന്നു. തികച്ചും അശാസ്ത്രീയ നടപടികളാണ് അധികൃതർ സ്വീകരിച്ചതെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.