അടുത്ത് നടക്കാൻപോകുന്ന പാർലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിലവി ൽ നിയമസാമാജികരായ ഒമ്പതു പേർ മത്സരിക്കുന്നു. ആറുപേർ ഇടതുപക്ഷത്തു നിന്നും മൂന്നുപ േർ യു.ഡി.എഫിൽനിന്നും. കേരളം മുെമ്പാരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണിത്. മത്സരിക്കുന്ന ഒമ്പതുപേരും ജയിക്കുകയാണെങ്കിൽ ഒമ്പതിടത്തും വൈകാതെ ഉപതെരഞ്ഞെടുപ ്പുകളും വേണ്ടിവരും. ഇത്രയധികം നിയമസാമാജികർ മത്സരിക്കുന്നതു കാണുേമ്പാൾ, ലോക്സ ഭയിലേക്ക് മത്സരിക്കാൻ പ്രാപ്തരായ മറ്റാരും രാഷ്ട്രീയ പാർട്ടികളിലില്ലേ എന്നചോ ദ്യം സ്വാഭാവികമായി ഉയരാവുന്നതാണ്.
അതിെനക്കാേളറെ ഉത്കണ്ഠയുണ്ടാക്കുന്ന മ റ്റൊരു ചോദ്യം, ഇൗ ഉപതെരഞ്ഞെടുപ്പുകൾ സംസ്ഥാന ഖജനാവിന് വരുത്തിവെക്കുന്ന വൻ സാമ് പത്തിക ബാധ്യതയെക്കുറിച്ചാണ്. വളരെയേറെ രാഷ്ട്രീയ പ്രബുദ്ധതയുണ്ടെന്ന് അവകാശപ്പ െടുന്ന ഒരു സംസ്ഥാനത്തെ, പുരോഗമനപരമായി ചിന്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികൾ ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും കണക്കിലെടുത്തിട്ടുണ്ടാവി ല്ല എന്നാണോ നാം കരുതേണ്ടത്?
അഞ്ചുവർഷെത്തക്കാണ് ഒരു സാമാജികൻ തെരഞ്ഞെടുക്കപ്പെടുന്നത്. നിയമസാമാജികൻ മരിക്കുേമ്പാഴോ രാജിവെക്കുേമ്പാഴോ അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നേക്കാം. രാജിവെക്കുേമ്പാഴുണ്ടാകുന്ന ഒഴിവിലേക്ക് ഉപതെരഞ്ഞെടുപ്പു നടത്താമെന്ന വകുപ്പിെൻറ മറവിനെ പിൻപറ്റിയാണ് ഇത്രയധികം നിയമസാമാജികർ ലോക്സഭ സ്ഥാനാർഥികളായി കടന്നുവന്നിരിക്കുന്നത്. ഇത് യഥാർഥത്തിൽ ഒരശ്ലീല കാഴ്ചയാണ്. ഇടതുപക്ഷത്തുനിന്നാണ് കൂടുതൽ നിയമസാമാജികർ മത്സര രംഗത്തേക്ക് വന്നിട്ടുള്ളത്.
പാർലമെൻറ് സീറ്റ് പിടിച്ചെടുക്കേണ്ട ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞതുകൊണ്ടാണ് ജയിക്കുമെന്നുറപ്പുള്ള ഇത്രയുംപേരെ മത്സരിപ്പിക്കേണ്ടി വന്നതെന്നായിരിക്കാം അവരുടെ പക്ഷം. ജയിക്കുമെന്ന് ഉറപ്പുള്ളവരെ മത്സരിപ്പിക്കേണ്ട ബാധ്യത രാഷ്ട്രീയ പാർട്ടികൾക്കില്ലേ എന്നും ചോദിച്ചേക്കാം? ഇവരൊക്കെ ജയിച്ചുവന്നാൽ തൊട്ടുപിറകെ നടക്കാൻപോകുന്ന ഉപതെരഞ്ഞെടുപ്പുകളിലുണ്ടാവുന്ന വൻ സാമ്പത്തിക ബാധ്യത ആരെയായിരിക്കും ബാധിക്കുക എന്ന് ഇൗ രാഷ്ട്രീയ പാർട്ടികൾ ആലോചിച്ചിട്ടുണ്ടാകുമോ? പൊതു തെരഞ്ഞെടുപ്പിലുണ്ടാവുന്ന എല്ലാ ചെലവും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വഹിക്കും.
എന്നാൽ, ഉപതെരഞ്ഞെടുപ്പുകളിൽ വരുന്ന ചെലവ് അതത് സംസ്ഥാനങ്ങളാണ്. ഒരു സീറ്റിലേക്ക് ഒരു കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഒമ്പത് സീറ്റുകളിൽ തെരഞ്ഞെടുപ്പുണ്ടാകുേമ്പാൾ ഒമ്പത് കോടി രൂപ ചെലവു വന്നേക്കാം. പ്രളയക്കെടുതികളിൽ പെട്ടവർക്ക് വേണ്ടത്ര ദുരിതാശ്വാസം എത്തിക്കാൻ സാമ്പത്തിക പ്രയാസം കൊണ്ട് കഷ്ടപ്പെടുന്ന ഒരു സംസ്ഥാനത്ത് അനാവശ്യമായ ഉപതെരഞ്ഞെടുപ്പുകൾക്കുവേണ്ടി ചെലവാക്കേണ്ടിവരുന്നത് കോടികളാണ്. അതുകൊണ്ടുതന്നെയാണ് നിയമസാമാജികരെ മുൻനിർത്തിയുള്ള ഇൗ പോരാട്ടം ഒരശ്ലീല കാഴ്ചയായി മാറുന്നത്.
ചില അടിയന്തര സന്ദർഭങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടിവന്നേക്കാം. അതുകൊണ്ടാണല്ലോ അതിനുള്ള വകുപ്പ് ഭരണഘടനയിൽ എഴുതിവെച്ചിട്ടുള്ളത്. എന്നാൽ, അത് ദുരുപയോഗം ചെയ്യരുത്. ഇതിനുമുമ്പ് എത്രയോ തവണ അത് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. സാമാജികെൻറ മരണം സംഭവിച്ചാൽ സ്വാഭാവികമായും തെരഞ്ഞെടുപ്പ് നടക്കും. പ്രത്യേക സാഹചര്യത്തിൽ സാമാജികൻ രാജിവെച്ചാലും അവിടെ തെരഞ്ഞെടുപ്പുണ്ടാകും.
ഇതൊന്നുമില്ലാതെ കേരളത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉപതെരഞ്ഞെടുപ്പ് നടന്നത് 1980ൽ നിലമ്പൂരിലാണ്. നിലമ്പൂർ നിയോജക മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സി. ഹരിദാസ് സത്യപ്രതിജ്ഞചെയ്ത് ഒരാഴ്ച തികയുംമുേമ്പ സാമാജികത്വം രാജിവെച്ചു(ഇതോടെ ഏറ്റവും കുറഞ്ഞകാലം നിയമ സാമാജികനായ വ്യക്തി എന്ന ബഹുമതിയും ഹരിദാസിന് ലഭിച്ചു). അന്നെത്ത ആൻറണി മന്ത്രിസഭയിലേക്ക് നിയമസാമാജികനല്ലാത്ത ആര്യാടൻ മുഹമ്മദിനെയും ഉൾപ്പെടുത്തിയിരുന്നു.
ആര്യാടന് മത്സരിച്ചു ജയിക്കാൻവേണ്ടിയാണ് ഹരിദാസ് നിയമസാമാജികത്വം രാജിവെച്ചത്. ആവശ്യത്തിൽ കൂടുതൽ നിയമസാമാജികർ ഉണ്ടായിട്ടും അവരൊന്നും പ്രാപ്തരല്ലെന്നു കരുതി മുഖ്യമന്ത്രിയാകാൻ പാർലമെൻറ് അംഗമായ ഒരാളെ രാജിവെപ്പിച്ച ചരിത്രവും ഇന്ത്യയിലുണ്ട്. ഉത്തർപ്രദേശ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം ലഭിച്ചെങ്കിലും അവരിൽ നിന്നൊരാളെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തയാറായില്ല. മുന്നൂറോളം നിയമ സാമാജികരെ പുറന്തള്ളി ഗോരഖ്പൂരിലെ ആശ്രമത്തിൽ കഴിയുന്ന നിലവിൽ എം.പിയായ യോഗി ആദിത്യനാഥിനെയാണ് മുഖ്യമന്ത്രിയാക്കിയത്. ഇതു കാരണം നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു.
മുന്നൂറോളം പേരുള്ള നിയമസാമാജികരിൽനിന്ന് ഒരാളെ കണ്ടെത്താൻ കഴിയാതെ, ഒരു ലോക്സഭാംഗത്തെ രാജിവെപ്പിച്ച് മുഖ്യമന്ത്രിയായി നിയോഗിക്കേണ്ടിവന്നത് ഇന്ത്യൻ ജനാധിപത്യത്തിെൻറ വിജയമായും ദൗർബല്യമായും വിശേഷിപ്പിക്കാം. എന്നാൽ ആത്യന്തികമായി ജനാധിപത്യത്തിെൻറ ദുരുപയോഗം തന്നെയാണിത്. ലോകത്തെ ഒരു ജനാധിപത്യ രാജ്യത്തും ഇത്തരത്തിലുള്ള ജനാധിപത്യ ദുരുപയോഗം കാണാൻ കഴിയില്ല.
കേരളത്തിൽ ഒമ്പതോളം നിയമസാമാജികർ പാർലമെൻറിലേക്ക് മത്സരിക്കുേമ്പാഴും നാം കാണുന്നത് ജനാധിപത്യത്തിെൻറ ദുരുപയോഗം തന്നെയാണ്. നമ്മുടെ സംവിധാനത്തിലെ പഴുതുകൾ, പൊതുക്ഷേമത്തെ അൽപം പോലും ഗൗനിക്കാതെ ദുരുപയോഗം ചെയ്യുന്നതാണ് ഇവിടെ കാണുന്നത്. ജനാധിപത്യത്തെ സംബന്ധിച്ച നമ്മുടെ സങ്കൽപം ചെറുതായിപ്പോകുന്നു.
പുതിയ മുഖങ്ങൾ പൊതു മണ്ഡലത്തിലേക്ക് നിരന്തരം വന്നുകൊണ്ടിരിക്കുേമ്പാൾ മാത്രേമ ജനാധിപത്യം ക്രിയാത്മകമാവൂ. മത്സരിച്ചവർതന്നെ വീണ്ടും വീണ്ടും മത്സരരംഗത്തേക്ക് വരുേമ്പാൾ പുതിയവർക്ക് അവസരം നിഷേധിക്കപ്പെടുന്നു. കഴിവു തെളിയിക്കേണ്ട ഒമ്പതോളം പേരാണ് ഇവിടെ മാറ്റി നിർത്തപ്പെട്ടത്. ഇത് ജനാധിപത്യ പ്രക്രിയെയയും സാരമായി ബാധിക്കും. അതിനുപുറമെയാണ് ഉപതെരഞ്ഞെടുപ്പുകൾ വരുത്തിവെക്കുന്ന വൻ സാമ്പത്തിക ബാധ്യതയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.