ഒറ്റപ്പാലം: അർധവാർഷിക കണക്കെടുപ്പ് നടക്കുന്ന സെപ്റ്റംബറിൽ അവധികളുടെ എണ്ണക്കൂടുതലും മാസാവസാനമുള്ള ഒഴിവുദിനങ്ങളും ബാങ്കുകളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു. വ്യാഴാഴ്ച തുടങ്ങുന്ന അവധിക്ക് ശേഷം ഇനി ബാങ്കുകൾ പ്രവർത്തിക്കുക ചൊവ്വാഴ്ചയാണ്. നാല് നാൾനീളുന്ന അവധികൾക്കിടെ കാലിയാകുന്ന എ.ടി.എമ്മുകൾ നിറക്കാനും സി.ടി.എസ് ചെക്കുകളുടെ ക്ലിയറിങ്ങിനുമായി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വായ്പകളിലെ കുടിശ്ശിക വർധന ഒഴിവുദിനങ്ങളെ തുടർന്ന് കൂടിയ തോതിലാണ്.
മാസാവസാനത്തേക്ക് വായ്പ തിരിച്ചടവ് പറഞ്ഞുറപ്പിച്ചവർ ഒഴിവുദിനത്തിെൻറ മറവിൽ അതിൽ വീഴ്ച വരുത്തിയതായും ഇതിനാൽ നിഷ്ക്രിയ ആസ്തികളുടെ പെരുപ്പം പ്രകടമാവുന്നതായും ഇൗ രംഗത്തുള്ളവർ പറയുന്നു. നാല് ഞായറും രണ്ടും നാലും ശനിയാഴ്ചകളും ഉൾെപ്പടെ സെപ്റ്റംബറിൽ ബാങ്കുകൾക്ക് ലഭിച്ചത് 12 അവധികളാണ്. എ.ടി.എമ്മുകളിൽ നാലുദിവസത്തേക്കാവശ്യമായ പണം ഒറ്റയടിക്ക് നിക്ഷേപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇടവേളകളിൽ പണം നിക്ഷേപിക്കാൻ ആവശ്യമായ ക്രമീകരണം അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സി.ടി.എസ് ക്ലിയറിങ് പതിവുപോലെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.