കൊച്ചി: ലവ് ജിഹാദ് വിഷയത്തിൽ കത്തോലിക്ക സഭ നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ഇതിൽ രാഷ്്ട്രീയ പാർട്ടികളുടെ പ്രസ്താവനകളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും കെ.സി.ബി.സി ഡെപ്യൂട്ടി ഡയറക്ടർ ജേക്കബ് പാലക്കാപ്പിള്ളി.
എങ്കിലും ഇതുസംബന്ധിച്ച ജോസ് കെ. മാണിയുടെ പ്രസ്താവനയിൽ സന്തോഷമുണ്ട്. മറ്റ് പാർട്ടികളും പ്രതികരിക്കേണ്ട വിഷയമാണ്. ഓരോ പാർട്ടിക്കും അവരുടെ രീതിയുണ്ട്. പൊതുവായി സമൂഹത്തിൽ നിലനിൽക്കുന്ന വിഷയമാണെന്ന ആശങ്ക തങ്ങൾക്കുണ്ട്.
ട്രെയിൻ യാത്രക്കിടെ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിെൻറ പ്രതികരണം നിരാശാജനകമാണ്. സംഭവത്തിൽ റെയിൽവേയും യു.പി സർക്കാറും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.