ആലപ്പുഴ: റുബെല്ല വാക്സിനെ എതിർക്കുമ്പോൾ രാജ്യദ്രോഹികളെന്ന വാദം വരുന്നത് ഭയെപ്പടേണ്ട കാര്യമില്ലെന്ന് എ.എം. ആരിഫ് എം.എൽ.എ. തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കഴിയണമെന്നുള്ളതാണ് തെൻറ പക്ഷം. തെൻറ മക്കളെ വാക്സിൻ നൽകാതെയാണ് വളർത്തിയത്.
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള സംസ്ഥാന ശാസ്ത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് റുബെല്ല വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാറിെൻറ നിർദേശം. മറുഭാഗത്ത് ശീലമില്ലാത്ത സ്വഭാവം ചെയ്യേണ്ട കാര്യത്തെയോർത്തുള്ള ചിന്ത. ഇതിന് രണ്ടിനുമിടയിലെ സംഘർഷത്തിൽ ഇരട്ടത്താപ്പാണ് താൻ സ്വീകരിച്ചത്. വിശ്വസിക്കാത്തവർക്ക് വിശ്വാസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേസമയം, ചില കാര്യങ്ങൾ അനുസരിക്കാൻ ബാധ്യതയുണ്ട്. അമിത ആർത്തിയോടെ രോഗചികിത്സ നടത്തുന്ന രീതി ഹോമിയോ ഡോക്ടർമാർക്കില്ല. ഹോമിയോ ചികിത്സക്ക് വലിയ മുന്നേറ്റം ലോകത്തിൽ നടത്താൻ കഴിഞ്ഞു.
സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ അധ്യക്ഷത വഹിച്ചു. ഡോ. കെ.എൻ. സന്തോഷ് കുമാർ, ഡോ. ജമാൽ മുഹമ്മദ്, ഡോ. മഹേശ്വരി രാജഗോപാൽ, ഡോ. ജ്യോതിലാൽ, ഡോ. ജെ.എ. ജോസഫ്, ഡോ. അനീഷ് രഘുവരൻ, ഡോ. റെജു കരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.