ഗ്രന്ഥകാരനും അധ്യാപകനുമായ എം. കുഞ്ഞിമുഹമ്മദ് മൗലവി നിര്യാതനായി

കരുവാരകുണ്ട്: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ശാന്തപുരം അൽജാമിഅ അധ്യാപകനുമായ എം.കുഞ്ഞിമുഹമ്മദ് മൗലവി (74)നിര്യാതനായി. കരുവാരകുണ്ട് പുൽവെട്ടയിലെ പരേതനായ മഠത്തൊടിക കുഞ്ഞി സൂപ്പി ഹാജിയുടെയും ആയിശയുടെയും മകനാണ്.

വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിലെ ബിരുദത്തിന് ശേഷം ജമാഅത്തെ ഇസ്‌ലാമിയുടെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക വൃത്തി നടത്തി.  മുസ്‌ലിം അനന്തരാവകാശ നിയമങ്ങളിൽ അവഗാഹമുള്ള മൗലവി ഈ വിഷയത്തിലുൾപ്പെടെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ശാന്തപുരം മഹല്ല് അസി.ഖാദി, കരുവാരകുണ്ട് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഓട്ടുപാറ ഫാത്തിമയാണ് ഭാര്യ. നാലു മക്കളുണ്ട്. ജമാഅത്ത് അമീർ എം.ഐ അബ്ദുൽ അസീസ് ഉൾപ്പെടെയുള്ള പ്രമുഖർ ജനാസ സന്ദർശിച്ചു.

Tags:    
News Summary - m kunhimuhammed moulavi passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.