തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ശുെഹെബിനും താഹാ ഫസലിനും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമെന്ന് സി.പി.എം പോളിറ്റ്ബ്യൂേറാ അംഗം എം.എ. ബേബി. വിദ്യാർഥികളായ ഇരുവർക്കും എതിരെ പൊലീസും എൻ.ഐ.എയും ഉയർത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവർ മറ്റെന്തെങ്കിലും നിയമവിരുദ്ധ ക്രിമിനൽ പ്രവർത്തനം നടത്തിയതായി ആരോപണമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രവർത്തകരെ യു.എ.പി.എ ചുമത്തി ജയിലിൽ അടക്കുന്നതിന് സി.പി.എം എതിരാണെന്നും രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ജാമ്യം നൽകണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.
2019 നവംബർ ഒന്നിന് അറസ്റ്റ് ചെയ്ത ശേഷം ജയിലിൽ അടച്ച അലനും താഹക്കും കർശന ഉപാധികളോടെയാണ് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്. വിയ്യൂർ ജയിലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. മാതാപിതാക്കളിൽ ഒരാളുടെ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടും അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.