മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന സംസ്​കാരം അപമാനം -എം.എ യൂസഫലി

പത്തനാപുരം: സാക്ഷരതയിലും, സംസ്കാരത്തിലും ഏറെ മുമ്പന്തിയില്‍ നില്‍ക്കുന്നവരായിട്ടും വയോധികരെ സംരക്ഷിക്കുന്നതില്‍ മലയാളികള്‍ ഏറെ പിന്നിലാണെന്ന്​ ഡോ. എം.എ യൂസഫലി. ഗാന്ധിഭവനില്‍ ലുലു ഗ്രൂപ്പ് നിർമിച്ചുനൽകുന്ന ബഹുനില മന്ദിരത്തി​​​െൻറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യ സംസ്കാരത്തി​​​െൻറ ഇറക്കുമതിയാണ് മാതാപിതാക്കളെ വൃദ്ധ സദനത്തിലാക്കുന്നത്​. കുടുംബബന്ധങ്ങളുടെ ആഴം കുറയുകയാണ്. കുട്ടികള്‍ പോലും സാമൂഹ്യമാധ്യമങ്ങളുടെ പിടിയിലാണ്. ബന്ധങ്ങള്‍ക്ക് ഇന്ന് വില കല്പിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

250 കിടക്കകളോടെ പൂർണമായും ശീതീകരിച്ച മൂന്നുനില കെട്ടിടമാണ് ഇവിടെ നിർമിക്കുന്നത്. അത്യാധുനികമായ ആശുപത്രി സംവിധാനങ്ങള്‍, പ്രാർഥനാമുറികള്‍, വിനോദത്തിനുള്ള ഹാളുകള്‍, മികച്ച ലൈബ്രറി, ലിഫ്റ്റ് സംവിധാനം എന്നിവയടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഗാന്ധിഭവനു സമീപം ഒരേക്കര്‍ ഭൂമിയില്‍ 40,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമാണം.

എട്ടു മാസത്തിനുള്ളില്‍ നിർമാണം പൂര്‍ത്തിയാക്കി ഗാന്ധിഭവന് കൈമാറാനാണ് ലക്ഷ്യമിടുന്നത്. യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പൂര്‍ത്തീകരിക്കുക.

Tags:    
News Summary - MA YusuAli Lulu Group Gandhi Bhavan Pathanapuram-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.