കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി ആശുപത്രി വിട്ടു. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ ആഴ്ചകൾ നീണ്ട ആശുപത്രി വാസത്തിനുശേഷമാണ് വീട്ടിലേക്കുള്ള മഅ്ദനിയുടെ മടക്കം.
കഴിഞ്ഞ വർഷം തുടർച്ചയായ 40 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കഴിഞ്ഞ മാസം 25നാണ് അഡ്മിറ്റായത്. 27ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. നെഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാൽ, യൂറോ സർജൻ ഡോ.സചിൻ ജോസഫ്, ഡോ.വിനോദൻ, ഡോ.കൃഷ്ണ എന്നിവരാണ് ചികിത്സക്ക് നേതൃത്വം നൽകിയത്.
തളർന്നുപോകുമെന്ന് തോന്നിയ ഘട്ടത്തിലെല്ലാം വീണുപോകാതെ പിടിച്ചുനിന്നത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് മഅ്ദനി പ്രതികരിച്ചു. പ്രതിസന്ധിയിൽ കൈത്താങ്ങായത് മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർമാരും ജീവനക്കാരുമാണ്.
ദീർഘമായ ആശുപത്രിവാസത്തിന് താൽക്കാലികമായി വിരാമമാകുകയാണ്. എങ്കിലും രക്ത സമ്മർദവും മൂത്രതടസ്സവുമൊക്കെ ചെറിയ രീതിയിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.