അഗളി: മധുവിെൻറ കൊലപാതകത്തിൽ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ. ചിണ്ടക്കിയിൽ മധുവിെൻറ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അട്ടപ്പാടി ഉൗരുകളിൽ മുടങ്ങിക്കിടക്കുന്ന സാമൂഹിക അടുക്കളപദ്ധതി ഉടൻ ആരംഭിക്കാൻ കലക്ടർക്ക് നിർദേശം നൽകി.
മധുവിെൻറ കുടുംബത്തിന് 18.25 ലക്ഷം രൂപയുടെ സർക്കാർ സഹായം ലഭ്യമാക്കും. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മാതാവിെൻറ അക്കൗണ്ടിലെത്തും. ഇതിെൻറ പലിശ തുക അവർക്ക് ഓരോ മാസവും പിൻവലിക്കാം. ബാക്കി തുകയായ 8.25 ലക്ഷം രൂപ അട്രോസിറ്റി ആക്ട് പ്രകാരമാണ് ലഭിക്കുക. ഇതിൽ 4.25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായും മന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പ്രതികളെ മുഴുവൻ പിടികൂടാനായത് പൊലീസിെൻറ നേട്ടമാണ്. പാലക്കാട്, തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി.
ഇത്തരം കേസുകളിൽ ആദ്യം അസ്വഭാവിക മരണത്തിനാണ് കേസെടുക്കുക. പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പിന്നീട് മറ്റുവകുപ്പുകൾ ചേർക്കുക. വനം മാത്രമല്ല വനത്തിലെ ആദിവാസിയെയും സംരക്ഷിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കുണ്ട്. സംഭവത്തിൽ ചില വനം ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്ന ആക്ഷേപത്തെ തുടർന്നാണ് സർക്കാർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.