മധുവധം ​ൈഹകോടതി ഇന്ന്​ പരിഗണിക്കും

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസ് ഹൈകോടതി ഇന്ന് പരിഗണിക്കും. ആദിവാസി ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച നടപടികളില്‍ സര്‍ക്കാര്‍ ഇന്ന് വിശദമായ സത്യവാങ്മൂലം നല്‍കിയേക്കും. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടില്‍ അന്വേഷണം വേണമെന്നായിരുന്നു അമികസ് ക്യൂറി റിപ്പോര്‍ട്ട്. വികസന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനക്കെത്തും.

Tags:    
News Summary - Madhu Murder Case in High Court - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.