ചാമംപതാൽ: വീടെന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുത്തപ്പോൾ, വെള്ളത്തിനുള്ള വഴി ഇല്ലാതായതോടെ സ്വന്തമായി കിണർ കുഴിച്ച് വ്യത്യസ്തനാകുകയാണ് വാഴൂർ മുസ്ലിം ജമാഅത്ത് അസി. ഇമാമും മദ്റസ അധ്യാപകനുമായ മുഹമ്മദാലി മൗലവി. കിണർ നിർമാണത്തിനുള്ള വലിയ തുക കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് സ്വന്തമായി കിണർ നിർമിക്കാൻ അലി മൗലവി ആലോചിച്ചത്.
അലി മൗലവിയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ എല്ലാ പ്രതിബന്ധവും ഇല്ലാതെയായി. പള്ളിയിലെ ജോലിയുടെ ഇടവേളകളിൽ ഒറ്റക്ക് കിണർ കുഴിക്കാൻ ഇറങ്ങിയ ഇദ്ദേഹം മൂന്ന് മാസം കൊണ്ടാണ് 26 അടി താഴ്ചയുള്ള കിണർ കുഴിച്ചത്.
ജോലി സ്ഥലമായ വാഴൂർ ജുമാ മസ്ജിദിനു സമീപമാണ് പുതിയ വീട് നിർമിക്കുന്നത്. ഇടുക്കി പാമ്പനാർ സ്വദേശിയായ ഇദ്ദേഹം യു.പിയിലെ പ്രശസ്തമായ ദാറുൽ ഉലൂം ദയൂബന്ദിൽനിന്ന് ഖാസിമി ബിരുദവും ഖുർആൻ മനഃപാഠവും ആക്കിയിട്ടുണ്ട്.സ്വന്തമായി കിണർ കുഴിച്ച് മദ്റസ അധ്യാപകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.