മധുവി​െൻറ കൊലപാതകം: ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തി​​​െൻറ മർദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മജിസ്ട്രേറ്റ് തല അന്വേഷണം തുടങ്ങി. ഹൈകോടതി നിർദ്ദേശ പ്രകാരം മണ്ണാർക്കാട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്. 

മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയിലും, മർദിച്ച മറ്റു സ്ഥലങ്ങളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദർശിച്ച് തെളിവെടുപ്പ് നടത്തും. മധുവി​​​െൻറ അമ്മ മല്ലി, സഹോദരിമാർ എന്നിവരിൽ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും. 

നാട്ടുകാർ പിടികൂടിയ മധുവിനെ മർദിച്ച്​ അവശനാക്കി പൊലീസിന് കൈമാറിയിരുന്നു. എന്നാൽ സ്റ്റേഷനിലേക്ക്​ പോവുന്ന വഴിയിൽ മധു മരിച്ചു. ഇക്കാര്യത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിരുന്നു. ഇക്കാര്യവും മജിസ്ട്രേറ്റ് അന്വേഷിക്കും. 
 

Tags:    
News Summary - Madu's Murder: Start Judicial Probe - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.